Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡല്‍ഹിയില്‍ വൃദ്ധയായ...

ഡല്‍ഹിയില്‍ വൃദ്ധയായ അമ്മക്ക് മകന്‍െറ ക്രൂരമര്‍ദനം

text_fields
bookmark_border
ഡല്‍ഹിയില്‍ വൃദ്ധയായ അമ്മക്ക് മകന്‍െറ ക്രൂരമര്‍ദനം
cancel

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വൃദ്ധയായ അമ്മക്ക് മകന്‍െറ ക്രൂരമര്‍ദനം. 70 വയസ്സുള്ള ശഹ്ദാര എന്ന സ്ത്രീയാണ് മകന്‍ നന്ദകിഷോറിന്‍െറ ക്രൂരമര്‍ദനത്തിന് കഴിഞ്ഞ മാസം ഇരയായത്. 25 വയസ്സ് തോന്നിക്കുന്ന കിഷോര്‍ അമ്മയെ മര്‍ദിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

ഇത് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലേക്കയച്ചു. വാടകക്ക് നല്‍കിയിരിക്കുന്ന കെട്ടിടത്തില്‍നിന്നും കിട്ടുന്ന തുകക്ക് വേണ്ടി കിഷോര്‍ അമ്മയുമായി നിരന്തരം കലഹിക്കുകയും മര്‍ദിക്കുകയും പതിവായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക രജീന്ദരി ദേവി പറഞ്ഞു.

മര്‍ദനമേറ്റ് അവശയായി കിടക്കുന്ന ശഹ്ദാരയോട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നതും അവര്‍ പ്രതികരിക്കുന്നതും വിഡിയോയില്‍ കാണുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയാന്‍ കിഷോര്‍ ശ്രമിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:son beat mother
News Summary - son beat mother
Next Story