Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.എ ഗണപതി പുതിയ ...

എം.എ ഗണപതി പുതിയ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ ഡയറക്ടർ ജനറൽ

text_fields
bookmark_border
എം.എ ഗണപതി പുതിയ  സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ ഡയറക്ടർ ജനറൽ
cancel

ന്യൂഡൽഹി: മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ എം.എ ഗണപതിയെ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ (ബി.സി.എ.എസ്) ഡയറക്ടർ ജനറലായി നിയമിച്ചു.

വ്യോമയാന മന്ത്രാലയത്തിന്‍റെ ശിപാർശ പ്രകാരമാണ് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ നിയമനം. 1986 ബാച്ച് ഉത്തരാഖണ്ഡ് കേഡർ ഐ.പി.എസ് ഒാഫീസറായ ഗണപതിക്ക് 2024 ഫെബ്രുവരി വരെ സർവീസ് ഉണ്ട്.

1984 ബാച്ച് ഐ.പി.എസ് ഒാഫീസറും മുൻ ഡയറക്ടർ ജനറലുമായ രാകേഷ് അസ്താനയുടെ ഒഴിവിലാണ് പുതിയ നിയമനം. ആഗസ്റ്റിൽ അസ്താനയെ അതിർത്തി രക്ഷാസേനയുടെ ഡയറക്ടർ ജനറലായി കേന്ദ്ര സർക്കാർ നിയമിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA GanapathyDG of BCAS
News Summary - Senior IPS officer MA Ganapathy appointed DG of BCAS
Next Story