You are here

മുസ്​ലിംകൾക്ക്​ നമസ്​കാര ചടങ്ങ്​ ഒരുക്കി ആർ.എസ്​.എസ്​

  • സരയു നദിക്കരയിൽ വ്യാഴാഴ്​ചയാണ്​ ചടങ്ങ്​ 

21:55 PM
11/07/2018
namaz

ലഖ്​നോ: മുസ്​ലിംകൾക്ക്​ നമസ്​കാര ചടങ്ങ​ും ഖുർആൻ പരായണവും​ ഒരുക്കി ആർ.എസ്​.എസും അവരുടെ സംഘടനയായ രാഷ്​ട്രീയ മുസ്​ലിം മഞ്ചും. ഉത്തർപ്രദേശിലെ അയോധ്യ സരയു നദിക്കരയിൽ വ്യാഴാഴ്​ചയാണ്​​ ചടങ്ങുകൾ. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്​ഥാന സർക്കാറി​​െൻറ  പിന്തുണയോടെയാണ്​ പരിപാടി- ന്യൂസ്​ 18 ചാനൽ റിപ്പോർട്ട്​ ചെയ്​തതാണിത്​. 

1500 മുസ്​ലിം പുരോഹിതരും ഹൈന്ദവ തീർഥാടകരും ചടങ്ങിനെത്തുമെന്ന്​ സംഘാടകർ അവകാശപ്പെട്ടു. അയോധ്യയിലെ 200 സൂഫിവര്യന്മാരുടെ ദർഗ സന്ദർശനവുമുണ്ടാകും. ‘രാം കി പൈദി ഘട്ടി’ലാണ്​ ഖുർആൻ പാരായണം. 

‘മതപരമായ ചടങ്ങുകൾ അനുഷ്​ഠിക്കാൻ അയോധ്യയിൽ മുസ്​ലിംകളെ അനുവദിക്കുന്നില്ലെന്ന പ്രചാരണം നടക്കുന്നുണ്ട്​. അയോധ്യയെ അപകീർത്തിപ്പെടുത്തുകയാണ്​ ലക്ഷ്യം. ഇതു ശരിയല്ലെന്ന്​ തെളിയിക്കാൻ കൂടിയാണ്​ ചടങ്ങ്’ -ലഖ്​നോ സർവകലാശാലയിലെ ഇസ്​ലാമിക്​ പഠനവകുപ്പ്​ പ്രഫസറും മുസ്​ലിം രാഷ്​ട്രീയ മഞ്ചി​​െൻറ ഭാരവാഹിയുമായ ശബാന പറഞ്ഞു. ആർ.എസ്​.എസ്​ മുസ്​ലിംകൾക്ക്​ എതിരാണെന്ന തെറ്റിദ്ധാരണ തിരുത്താനുള്ള ശ്രമമാണിത്​ -അവർ തുടർന്നു. മതസൗഹാർദത്തിനുവേണ്ടി പുരോഹിതർ പ്രാർഥന നടത്തുമെന്ന്​ രാഷ്​ട്രീയ മുസ്​ലിം മഞ്ച്​ കൺവീനർ മഹീർദ്വാജ്​  പറഞ്ഞു. 


 

COMMENTS