You are here

മോദിയുടെ  ഭാഗ്​പത്​ റാലിക്കെതിരെ തെര. കമീഷൻ

22:32 PM
13/06/2018
modi-odisha

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഉ​റ്റു​നോ​ക്കി​യ കൈ​രാ​ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ ത​ലേ​ന്ന്​ പ്ര​​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്​ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇൗ ​ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മ​ല്ലെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പേ​ര്​ ​െവ​ളി​പ്പെ​ടു​ത്താ​തെ​യാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ നി​ല​പാ​ട്​ അ​റി​യി​ച്ച​ത്. കൈ​രാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്,​ അ​ടു​ത്തു​ള്ള ഭാ​ഗ്​​പ​തി​​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി റാ​ലി ന​ട​ത്തി​യ​ത്. ഇ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ ത​ലേ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി സ്വ​ന്തം പാ​ർ​ട്ടി​ക്കു​വേ​ണ്ടി കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്​ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത കാ​ര്യ​മാ​ണെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ച​ത്.

ഭാ​ഗ്​​പ​ത്​ പെ​രു​മാ​റ്റ​ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന സ്​​ഥ​ല​പ​രി​ധി​യി​ൽ വ​രു​ന്നി​ല്ല. അ​തി​നാ​ൽ, അ​വി​ടെ റാ​ലി ന​ട​ത്തു​ന്ന​ത്​ നി​യ​മ വി​രു​ദ്ധ​വു​മ​ല്ലെ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും നി​യ​മ​പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​കു​മോ എ​ന്ന​റി​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ അ​നൗ​ദ്യോ​ഗി​ക​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്​​ഥ​ൻ വെ​ളി​പ്പെ​ടു​ത്തി. 
 

Loading...
COMMENTS