You are here

നദികൾ കരകവിഞ്ഞൊഴുകി; ബിഹാറിലെ വടക്കൻ ജില്ലകളിൽ വെള്ളപ്പൊക്ക ഭീഷണി

17:25 PM
30/06/2020

പാറ്റ്​ന: കനത്ത മഴയിൽ നാലു നദികൾ അപകടകരമാം വിധം കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ  ബിഹാറിലെ വടക്കൻ ജില്ലകൾ വെള്ള​െപ്പാക്ക ഭീഷണിയിൽ. ജൂലൈ രണ്ടുവരെ കനത്ത മഴ പെയ്യുമെന്ന്​ കാലാവസ്​ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

കോസി, ഭാഗ്​മതി, കമല ബാലൻ, മഹാനന്ദ എന്നീ നദികൾ തിങ്കളാഴ്​ച തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. ഇതോടെ വടക്കൻ ജില്ലകൾ ഭൂരിഭാഗവും ഭീഷണിയിലായി. മുസഫർപൂർ, കതിഹാർ, പൂർനിയ, ജൻജ്​ഹർപൂർ തുടങ്ങിയ ജില്ലകളിലാണ്​ കനത്ത ഭീഷണി. ഗംഗയിലെ ജലനിരപ്പും ക്രമാതീതമായി ഉയർന്നതായി അധികൃതർ അറിയിച്ചു. 

വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന്​ സംസ്​ഥാനത്ത്​ ദേശീയ, സംസ്​ഥാന ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. 13 ടീം ദേശീയ ​സേനയെയും 14 ടീം സംസ്​ഥാന സേനയെയുമാണ്​ വിന്യസിച്ചിരിക്കുന്നത്​. സുരക്ഷ ഉദ്യോഗസ്​ഥർ ഗ്രാമവാസികൾക്ക്​ പ്രത്യേക പരിശീലനവും നൽകി. നിലവിൽ സ്​ഥിതി നിയന്ത്രണ വിധേയമാണെന്നും കൂടുതൽ മഴ ലഭിച്ചാൽ വെള്ളപ്പൊക്ക സാധ്യതയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. 

Loading...
COMMENTS