You are here

രാജീവ്​ ഗാന്ധി വധം: പ്രതികളെ വിട്ടയക്കാനാകില്ലെന്ന്​ കേന്ദ്രം

11:12 AM
10/08/2018
Rajiv-Gandhi

ന്യൂഡൽഹി: രാജീവ്​ ഗാന്ധി വധക്കേസിൽ കുറ്റക്കാരെന്ന്​ കണ്ടെത്തി തമിഴ്​നാട്​ ജയിലിൽ കഴിയുന്ന ഏഴു പ്രതികളെ വിട്ടയക്കാനാകില്ലെന്ന്​ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. പ്രധാനമന്ത്രിയെ വധിച്ച കേസിലാണ്​ ഇവർ പിടിയിലായതെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കേന്ദ്രത്തി​​​െൻറ നടപടി. കേസന്വേഷിച്ച സി.ബി.​െഎയും പ്രതികളെ വിട്ടയക്കുന്നതിനെ എതിർത്തു. 

പ്രതികളെ വിട്ടയക്കുന്നത്​ സംബന്ധിച്ച്​ തമിഴ്​നാട്​ സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറി​​​െൻറ തീരുമാനം ആരാഞ്ഞതായിരുന്നു കോടതി. പ്രതികളെ കേന്ദ്ര സർക്കാറി​​​െൻറ അനുമതിയില്ലാതെ വിട്ടയക്കാനാകില്ലെന്ന്​ 2015 ൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്​ ചൂണ്ടിക്കാട്ടിയിരുന്നു. 

Loading...
COMMENTS