You are here

സ്​ത്രീ സുരക്ഷക്ക്​​  വനിത പൊലീസും അപായ സൈറനുമായി റെയിൽവേ

00:34 AM
17/05/2018
Train

ല​ഖ്​​നോ: ​െ​ട്ര​യി​നു​ക​ളി​ൽ സ്​​ത്രീ യാ​ത്ര​ക്കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി വ​നി​ത പൊ​ലീ​സു​കാ​രെ നി​യോ​ഗി​ക്കാ​ൻ വ​ട​ക്കു​കി​ഴ​ക്ക​ൻ റെ​യി​ൽ​വേ തീ​രു​മാ​നം. ട്രെ​യി​നി​ൽ സൗ​ക​ര്യ​ക​ര​മാ​യ ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട സൈ​റ​ൺ സ്വി​ച്ച്​ സ്​​ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​െ​ണ്ട​ന്ന്​ എ​ൻ.​ഇ.​ആ​ർ ചീ​ഫ്​ പി.​ആ​ർ.​ഒ സ​ഞ്​​ജ​യ്​ യാ​ദ​വ്​ അ​റി​യി​ച്ചു.

സ​ബ​ർ​ബ​ൻ ട്രെ​യി​നു​ക​ളി​ൽ രാ​ത്രി​യി​ലാ​ണ്​ പൊ​ലീ​സു​കാ​രെ നി​യ​മി​ക്കു​ക. ഇ​ല​ക്​​ട്രി​ക്​ സ്വി​ച്ചി​ന്​ മു​ക​ളി​ലാ​ണ്​ അ​പാ​യ സൈ​റ​ൺ സ്വി​ച്ച്​ സ്​​ഥാ​പി​ക്കു​ക. സ്വി​ച്ച്​ അ​മ​ർ​ത്തി​യാ​ൽ ഗാ​ർ​ഡി​​െൻറ കോ​ച്ചി​ൽ അ​ലാ​റം മു​ഴ​ങ്ങും. അ​ടി​യ​ന്ത​ര​മാ​യി റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ഇ​ട​പെ​ടാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ്​ സം​വി​ധാ​ന​ത്തി​​െൻറ പ്ര​ത്യേ​ക​ത. ഇ​പ്പോ​ൾ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ സ്​​ത്രീ​ക​ൾ​ക്ക്​ എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ൽ വി​ളി​ക്കു​ക​യോ എ​സ്.​എം.​എ​സ്​ അ​യ​ക്കു​ക​യോ ചെ​യി​ൻ വ​ലി​ക്കു​ക​യോ ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​മാ​ണു​ള്ള​ത്. 
വ​നി​ത കോ​ച്ചു​ക​ൾ​ക്ക്​ പ്ര​ത്യേ​ക നി​റം ന​ൽ​കാ​നും പ​ദ്ധ​തി​യു​ണ്ട്. സ്​​ത്രീ യാ​ത്ര സു​​ര​ക്ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​​ മാ​സാ​ന്ത ക​ല​ണ്ട​ർ ഇ​റ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ്ലാ​റ്റ്​ ഫോ​മു​ക​ളി​ൽ ലേ​ഡീ​സ്​ കോ​ച്ചു​ക​ൾ ക​വ​ർ​ചെ​യ്യും വി​ധം സി.​സി ടി.​വി കാ​മ​റ​യും സ്​​ഥാ​പി​ക്കും. 

Loading...
COMMENTS