You are here

ല​ഫ്.​ഗ​വ​ർ​ണ​റു​ടെ മു​ന്ന​റി​യി​പ്പ്​ അ​വ​ഗ​ണി​ച്ച്​ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പു​തു​ച്ചേ​രി​യി​ൽ പ്ര​മേ​യം

23:35 PM
12/02/2020
Narawanaswamy-kiran Bedi

ചെ​ന്നൈ: ല​ഫ്. ഗ​വ​ർ​ണ​ർ കി​ര​ൺ​ബേ​ദി​യു​ടെ മു​ന്ന​റി​യി​പ്പ്​ അ​വ​ഗ​ണി​ച്ച്​ പു​​തു​ച്ചേ​രി നി​യ​മ​സ​ഭ ദേ​ശീ​യ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ​െഎ​ക​ക​​​ണ്​​ഠ്യേ​ന പ്ര​മേ​യം പാ​സാ​ക്കി. പാ​ർ​ല​മ​​െൻറ്​ പാ​സാ​ക്കി​യ നി​യ​മ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബേ​ദി ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി വി.​നാ​രാ​യ​ണ​സാ​മി​ക്ക്​ ക​ത്ത​യ​ച്ചി​രു​ന്നു. നി​യ​മ​സ​ഭ​യി​ലെ ബി.​ജെ.​പി അം​ഗ​ങ്ങ​ളും ഇ​തി​നെ​തി​രെ രം​ഗ​​ത്തെ​ത്തി. 

ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബു​ധ​നാ​ഴ്​​ച രാ​വി​ലെ ചേ​ർ​ന്ന പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​മേ​യം മു​ഖ്യ​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച​ത്. ബി.​ജെ.​പി അം​ഗ​ങ്ങ​ൾ സ​ഭ ബ​ഹി​ഷ്​​ക​രി​ച്ച്​ പു​റ​ത്ത്​ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. മു​ഖ്യ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളാ​യ എ​ൻ.​ആ​ർ കോ​ൺ​ഗ്ര​സ്, അ​ണ്ണാ ഡി.​എം.​കെ എ​ന്നീ ക​ക്ഷി​ക​ളി​ലെ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ എ​ത്തി​യി​രു​ന്നി​ല്ല. 30 അം​ഗ നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​ന്​ 14 അം​ഗ​ങ്ങ​ളു​ണ്ട്. 

ഡി.​എം.​കെ​യു​ടെ മൂ​ന്ന്​ അം​ഗ​ങ്ങ​ളു​ടെ​യും മാ​ഹി​യി​ൽ​നി​ന്നു​ള്ള ഒ​രു സ്വ​ത​ന്ത്ര​​​െൻറ​യും  പി​ന്തു​ണ​യോ​ടെ​യാ​ണ്​ സി.​എ.​എ, എ​ൻ.​പി.​ആ​ർ, എ​ൻ.​ആ​ർ.​സി എ​ന്നി​വ​ക്കെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി​യ​ത്. 

ബി.​ജെ.​പി​ക്ക്​ മൂ​ന്ന്​ നോ​മി​നേ​റ്റ​ഡ്​ അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. പ്ര​മേ​യം പാ​സാ​ക്കി​യ​തി​​​െൻറ പേ​രി​ൽ സ​ർ​ക്കാ​റി​നെ പി​രി​ച്ചു​വി​ട്ടാ​ലും നേ​രി​ടു​മെ​ന്ന്​ പി​ന്നീ​ട്​ മു​ഖ്യ​മ​ന്ത്രി വി.​നാ​രാ​യ​ണ സാ​മി പ്ര​സ്​​താ​വി​ച്ചു. കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ൾ, പ​ഞ്ചാ​ബ്,  മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ൻ എ​ന്നി​വ​ക്കു​ പി​ന്നാ​ലെ പ്ര​മേ​യം പാ​സാ​ക്കു​ന്ന ആ​റാ​മ​ത്​ സം​സ്​​ഥാ​ന​മാ​ണ്​ പു​തു​ച്ചേ​രി. 

Loading...
COMMENTS