You are here

അഖിലേഷിന്‍റെ തട്ടകത്തിൽ ആവേശമുയർത്തി പ്രിയങ്ക

  • ജ​നാ​ധി​പ​ത്യ​ത്തി​ൽ എ​തി​ര​ഭി​പ്രാ​യം കു​റ്റ​മ​ല്ല

23:30 PM
12/02/2020
priyanka-gandhi
പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ്​​ത്രീ​ക​ൾ സ​മ​രം ന​ട​ത്തു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ലാ​രി​യ​ഗ​ഞ്ചിലെ​ത്തി​യ പ്രി​യ​ങ്ക ഗാ​ന്ധി സ​മ​ര​പ്പ​ന്ത​ലി​ലെ കു​ട്ടി​യെ ലാ​ളി​ക്കു​ന്നു

അ​അ്​​സം​ഗ​ഢ്(​യു.​പി)​: സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ഖി​ലേ​ഷ്​ യാ​ദ​വി​​െൻറ ലോ​ക്​​സ​ഭ മ​ണ്ഡ​ല​മാ​യ അ​അ്​​സം​ഗ​ഢി​ൽ ആ​വേ​ശ​മു​യ​ർ​ത്തി  കോ​ൺ​ഗ്ര​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി.  പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ​മ​രം ചെ​യ്​​ത്​ ജ​യി​ലി​ലാ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ വ​സ​തി​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​ണ്​ ബു​ധ​നാ​ഴ്​​ച പ്രി​യ​ങ്ക എ​ത്തി​യ​ത്. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ എ​തി​ര​ഭി​പ്രാ​യം പ​റ​യു​ന്ന​ത്​ കു​റ്റ​മാ​കാ​ൻ പാ​ടി​ല്ലെ​ന്ന്​ ജ​ന​ങ്ങ​ളെ ഉ​ണ​ർ​ത്തി​യ അ​വ​ർ, കോ​ൺ​ഗ്ര​സ് സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്​​ത​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ബി​ൽ​ഹ​രി​യ​ഗ​ഞ്ചി​ൽ വാ​ഹ​ന​ത്തി​നു​ മു​ക​ളി​ൽ ക​യ​റി​യാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ ആ​വേ​ശ പ്ര​സം​ഗം.  കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ ജ​ന​വി​രു​ദ്ധ​രാ​ണ്. ഭ​ര​ണ​ഘ​ട​ന ത​ക​ർ​ക്കാ​നാ​ണ്​ അ​വ​ർ ശ്ര​മി​ക്കു​ന്ന​ത്. അ​ത്​ സം​ര​ക്ഷി​ക്കാ​ൻ ന​മ്മ​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണം. സം​വ​ര​ണം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മ​ല്ലെ​ന്നാ​ണ്​ ഉ​ത്ത​ര​ഖ​ണ്ഡി​ലെ ബി.​ജെ.​പി സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​ക്കു​നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണി​ത്. ഇ​തി​നെ​തി​രെ ന​മ്മ​ൾ ഒ​റ്റ​ക്കെ​ട്ടാ​ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞ​പ്പോ​ൾ ജ​ന​ങ്ങ​ൾ ഉ​ച്ച​ത്തി​ൽ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി.

കേ​ന്ദ്രം കൊ​ണ്ടു​വ​രു​ന്ന  നി​യ​മ​ങ്ങ​ൾ ഒ​രു സ​മു​ദാ​യ​ത്തെ​മാ​ത്രം ല​ക്ഷ്യ​മി​ട്ട​ല്ല. അ​വ​രു​ടെ ആ​ത്യ​ന്തി​ക ല​ക്ഷ്യം ഭ​ര​ണ​ഘ​ട​ന​യാ​ണ്. ഇ​ന്നും നാ​ളെ​യും കോ​ൺ​ഗ്ര​സ്​ നി​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​കും. നീ​തി കി​ട്ടു​ന്ന​തു​വ​രെ അ​ത്​ തു​ട​രും -പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്​​ച​ക്കി​ടെ കി​ഴ​ക്ക​ൻ യു.​പി​യി​ൽ പ്രി​യ​ങ്ക​യു​ടെ ര​ണ്ടാം സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച അ​വ​ർ വാ​രാ​ണ​സി​യി​ൽ എ​ത്തി​യി​രു​ന്നു. 

Loading...
COMMENTS