You are here

രാജസ്ഥാനിൽ സിവിൽ സർവീസ്​ പരീക്ഷ ജയിക്ക​ണമെങ്കിൽ ഭഗവത്​ ഗീത പഠിക്കണം

20:07 PM
16/04/2018
representative-image

ജയ്​പൂർ: രാജസ്ഥാൻ സിവിൽ സർവീസ്​ പരീക്ഷയെഴുതുന്നവർ ഇനി ഭഗവത്​ ഗീത കൂടി വായിക്കണം. ഇൗ വർഷത്തെ സിവിൽ​ സർവീസ്​ പരീക്ഷയുടെ കരിക്കുലത്തിൽ പുതുതായി ചേർത്ത ‘നീതി ശാസ്ത്ര’ എന്ന ഭാഗത്തിലാണ്​ ഭഗവത്​ ഗീത ഉൾപ്പെടുത്തിയിട്ടുള്ളത്​. ബി.ജെ.പി സർക്കാറി​െൻറ കീഴിലുള്ള  പബ്ലിക്​ സർവീസ്​ കമ്മീഷൻ(ആർ.പി.എസ്​.സി) ആണ്​ കരിക്കുലത്തിൽ ഭേദഗതി വരുത്തിയത്​.

‘മാനേജ്​മ​െൻറിലും അഡ്​മിനിസ്​ട്രേഷനിലും ഭഗവത്​ ഗീതക്കുള്ള പങ്ക്​’ എന്ന തലക്കെട്ടിലാണ്​ പുതിയ സിലബസിൽ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്​. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മറ്റ്​ ദേശീയ നേതാക്കൾ, സാമൂഹ്യ പരിഷ്​കർത്താക്കളെ കുറിച്ചുമൊക്കെ പുതിയ കരിക്കുലത്തിൽ പഠിക്കാനുണ്ട്​. കുരുക്ഷേത്ര യുദ്ധവുമായി ബന്ധപ്പെട്ട്​ 18 അധ്യായങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ പരീക്ഷയില്‍ ചോദിച്ചേക്കും. ഈ വര്‍ഷത്തെ പരീക്ഷക്ക്​ മെയ് 11വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

COMMENTS