ഇൻസ്പെയ്സ് ചെയർമാൻ പദവി; മലയാളി ശാസ്ത്രജ്ഞരും പരിഗണനയിൽ
text_fieldsഎസ്. സോമനാഥ്, പി. കുഞ്ഞികൃഷ്ണൻ, സാം ദയാല ദേവ്
ബംഗളൂരു: ബഹിരാകാശ േമഖലയിൽ സ്വകാര്യ കമ്പനികളുടെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന ഇൻസ്പെയ്സിെൻറ (നാഷനൽ സ്പെയ്സ് പ്രമോഷൻ ആൻഡ് ഒാതറൈസേഷൻ സെൻറർ) തലപ്പത്തേക്ക് ഐ.എസ്.ആർ.ഒയിലെ മുതിർന്ന മലയാളി ശാസ്ത്രജ്ഞരും.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പെയ്സ് സെൻറർ ഡയറക്ടറും മലയാളിയുമായ എസ്. സോമനാഥ്, ബംഗളൂരുവിലെ യു.ആർ. റാവു സ്പെയ്സ് സെൻറർ (യു.ആർ.എസ്.സി) ഡയറക്ടറും മലയാളിയുമായ പി. കുഞ്ഞികൃഷ്ണൻ എന്നിവരാണ് ഇൗ സ്ഥാനത്തിനായി പരിഗണനയിലുള്ളത്. ഇവരോടൊപ്പം തിരുവനന്തപുരം വട്ടിയൂർക്കാവിലെ ഇസ്റോ ഐ.ഐ.എസ്.യു ഡയറക്ടറായ സാം ദയാല ദേവിെൻറ പേരും പരിഗണനയിലുണ്ട്. ഇവർ മൂന്നുപേരുമാണ് ഐ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞരെന്നും നടപടി പ്രകാരം ഇവരുടെ പേരുകളാണ് ചെയർമാൻ സ്ഥാനത്തേക്ക് നിർദേശിച്ചുകൊണ്ട് കേന്ദ്ര സർക്കാറിന് നൽകിയിട്ടുള്ളതെന്നുമാണ് ഐ.എസ്.ആർ.ഒ അധികൃതർ അറിയിച്ചത്. ഇവരിൽ ആരെയാണ് നിയമിക്കുകയെന്നത് സർക്കാറായിരിക്കും തീരുമാനിക്കുക. സ്വകാര്യ മേഖലയിൽനിന്നുള്ള അംഗങ്ങളെയും ഉൾപ്പെടെ ഇൻസ്പെയ്സിനായി പ്രത്യേക ബോർഡും രൂപവത്കരിക്കും. സർക്കാർ പ്രതിനിധികളും ബോർഡിൽ അംഗങ്ങളായിരിക്കും.
ചെയർമാൻ സ്ഥാനത്തിന് പുറമെ സാങ്കേതികം, നിയമം, സുരക്ഷ, നിരീക്ഷണം തുടങ്ങിയവക്കായി സ്വതന്ത്ര ഡയറക്ടർമാരുമുണ്ടാകും. ഈ വർഷം ആദ്യമാണ് ഇൻസ്പെയ്സ് രൂപവത്കരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ഇന്ത്യൻ ബഹിരാകാശ മേഖലയിൽ സ്വകാര്യ മേഖലക്കും പങ്കാളിത്തം അനുവദിച്ചതോടെയാണ് സ്വകാര്യ കമ്പനികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി ഇൻസ്പെയ്സ് എന്ന പേരിൽ നോഡൽ ഏജൻസിക്ക് രൂപം നൽകാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

