ന്യൂഡൽഹി: പശ്ചിമേഷ്യൻ സഹകരണം വിപുലമാക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം. ഫലസ്തീൻ, യു.എ.ഇ, ഒമാൻ രാജ്യങ്ങളിലാണ് നാലു ദിവസം നീളുന്ന പര്യടനം. ജോർഡൻ തലസ്ഥാനമായ അമ്മാൻവഴി ഇന്ന് ഫലസ്തീനിലെത്തുന്ന മോദി പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി സംഭാഷണം നടത്തും. ഇസ്രായേൽ പ്രശ്നം പരിഹരിക്കാൻ ഇന്ത്യക്കു സാധിക്കുമെന്ന് കൂടിക്കാഴ്ചക്കു മുന്നോടിയായി മഹ്മൂദ് അബ്ബാസ് മാധ്യമങ്ങേളാട് പറഞ്ഞിരുന്നു.
ഗൾഫ്, പശ്ചിമേഷ്യൻ രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രധാന പരിഗണനയെന്നും മേഖലയുമായി ബന്ധം കൂടുതൽ സുദൃഢമാക്കുമെന്നും യാത്രക്കുമുമ്പ് പ്രധാനമന്ത്രി മോദിയും വ്യക്തമാക്കി. അഞ്ചാം തവണയാണ് മോദി പശ്ചിമേഷ്യയിൽ സന്ദർശനം നടത്തുന്നത്. ഫലസ്തീൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. ഫലസ്തീൻ ജനതക്കുള്ള പിന്തുണയും ഫലസ്തീെൻറ വികസനവുമാണ് തെൻറ പ്രധാന അജണ്ടയെന്ന് മോദി പറഞ്ഞു. ഫലസ്തീനിലേക്കുള്ള വഴിമധ്യേ ഇറങ്ങുന്ന ജോർഡൻ തലസ്ഥാനമായ അമ്മാനിൽ ഭരണാധികാരി ഹുസൈൻ രാജാവുമായും സംഭാഷണം നടത്തും. തുടർന്ന് ഹെലികോപ്ടറിലാണ് 100 കിലോമീറ്റർ അകലെയുള്ള റാമല്ലയിലെത്തുക.
ഫലസ്തീൻ പര്യടനം പൂർത്തിയാക്കി യു.എ.ഇയിലെത്തുന്ന പ്രധാനമന്ത്രി അവിടെ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമുമായും മറ്റു മുതിർന്ന നേതാക്കളുമായും സംഭാഷണം നടത്തും. പശ്ചിമേഷ്യയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായ യു.എ.ഇയിൽ 30 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളുണ്ട്. ഉൗർജം, സാേങ്കതികത, സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ സഹകരണത്തിെൻറ പുതിയ സാധ്യത തേടിയുള്ള സംഭാഷണങ്ങൾക്കു പുറമെ ദുബൈയിൽ ലോക ഭരണകൂട ഉച്ചകോടിയിലും അദ്ദേഹം പ്രഭാഷണം നടത്തും.
ഉച്ചകോടിയിൽ ഇത്തവണ ഇന്ത്യയാണ് അതിഥി രാജ്യം. ഇവിടെ പുതുതായി നിർമിക്കുന്ന ക്ഷേത്രത്തിെൻറ പ്രതീകാത്മക കല്ലിടലും നിർവഹിക്കും. ഞായറാഴ്ച വൈകുന്നേരത്തോടെ പര്യടനത്തിലെ അവസാന രാജ്യമായ ഒമാനിലേക്ക് തിരിക്കും. ഭരണാധികാരി സുൽത്താൻ ഖാബൂസുമായി സംഭാഷണം നടത്തും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2018 2:24 AM GMT Updated On
date_range 2018-02-10T06:01:20+05:30മോദി പശ്ചിമേഷ്യൻ പര്യടനം തുടങ്ങി
text_fieldsNext Story