Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗവർണർക്കെതിരെ...

ഗവർണർക്കെതിരെ പാർട്ടികൾ കൂട്ടത്തോടെ

text_fields
bookmark_border
ഗവർണർക്കെതിരെ പാർട്ടികൾ കൂട്ടത്തോടെ
cancel

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി​ക്ക്​ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ്​ വാ​ല​ക്കെ​തി​രെ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ കൂ​ട്ട​ത്തോ​ടെ രം​ഗ​ത്ത്. കേ​വ​ല​ഭൂ​രി​പ​ക്ഷ​മു​ള്ള സ​ഖ്യ​ത്തെ മാ​റ്റി​നി​ർ​ത്തി, കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ന്​ ബി.​ജെ.​പി​ക്ക്​ ദീ​ർ​ഘ​സ​മ​യം ന​ൽ​കു​ക​കൂ​ടി ചെ​യ്​​ത ഗ​വ​ർ​ണ​ർ ക​ടു​ത്ത ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മാ​ണ്​ ന​ട​ത്തി​യ​തെ​ന്ന്​ കോ​ൺ​ഗ്ര​സ്, സി.​പി.​എം, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ആ​ർ.​െ​ജ.​ഡി തു​ട​ങ്ങി വി​വി​ധ പാ​ർ​ട്ടി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. 

ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം സു​പ്രീം​കോ​ട​തി​യി​ൽ ചോ​ദ്യം​ചെ​യ്യ​പ്പെ​ട്ട​തി​നൊ​പ്പം, ക​ർ​ണാ​ട​ക​യാ​ണ്​ മാ​തൃ​ക​യെ​ങ്കി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത​്​​ക​ര​ണ​ത്തി​ന്​ ത​ങ്ങ​ൾ​ക്കും അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബി​ഹാ​റി​ലെ ഏ​റ്റ​വും വ​ലി​യ പാ​ർ​ട്ടി​യാ​യ ആ​ർ.​ജെ.​ഡി​യും ഗോ​വ, മ​ണി​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സും ക​ള​ത്തി​ലി​റ​ങ്ങി. ക​ർ​ണാ​ട​ക ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ചോ​ദ്യം​ചെ​യ്​​ത്​ സ്വ​ന്തം​നി​ല​ക്ക്​ മു​തി​ർ​ന്ന നി​യ​മ​ജ്​​ഞ​ൻ രാം​ജെ​ത്​ മ​ലാ​നി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്​ നി​യ​മ​ജ്​​ഞ​ർ​ക്കി​ട​യി​ലെ ചി​ന്താ​ഗ​തി​യും വ്യ​ക്​​ത​മാ​ക്കി. 

ജ​നാ​ധി​പ​ത്യ ക​ശാ​പ്പി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ​െവ​ള്ളി​യാ​ഴ്​​ച രാ​ജ്യ​വ്യാ​പ​ക​മാ​യി ജി​ല്ല ആ​സ്​​ഥാ​ന​ങ്ങ​ളി​ൽ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ ദി​നം ആ​ച​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ്​ ആ​ഹ്വാ​നം​ചെ​യ്​​തു. ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ്​ വാ​ല ഭ​ര​ണ​ഘ​ട​ന​െ​യ​ത്ത​ന്നെ ത​ക​ർ​ക്കു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ ര​ൺ​ദീ​പ്​​സി​ങ്​ സു​ർ​ജേ​വാ​ല പ​റ​ഞ്ഞു. ഒ​റ്റ ദി​വ​സ​ത്തെ മു​ഖ്യ​മ​ന്ത്രി മാ​ത്ര​മാ​ണ്​ യെ​ദി​യൂ​ര​പ്പ. കേ​സ്​ സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​ൻ പോ​വു​ക​യാ​ണ്. ഒ​റ്റ ദി​വ​സം​കൊ​ണ്ട്​ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ കോ​ൺ​ഗ്ര​സ്​ അ​ദ്ദേ​ഹ​ത്തെ വെ​ല്ലു​വി​ളി​ച്ചു.

ഭ​ര​ണ​ഘ​ട​ന ക​ടു​ത്ത ആ​ക്ര​മ​ണം നേ​രി​ടു​ക​യാ​ണെ​ന്നും രാ​ജ്യ​ത്ത്​ ഭ​യ​പ്പാ​ടി​​​െൻറ അ​ന്ത​രീ​ക്ഷ​മാ​ണ്​ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. കോ​ട​തി​യും മാ​ധ്യ​മ​ങ്ങ​ളും ബി.​ജെ.​പി എം.​പി​മാ​ർ​പോ​ലും ഭ​യ​പ്പാ​ടി​ലാ​ണ്. എം.​എ​ൽ.​എ​മാ​രെ വി​ല​ക്കു​വാ​ങ്ങാ​ൻ ബി.​ജെ.​പി​ക്ക്​ വാ​തി​ൽ തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​ണ്​ ഗ​വ​ർ​ണ​ർ ചെ​യ്​​ത​തെ​ന്ന്​ സി.​പി.​എം കു​റ്റ​പ്പെ​ടു​ത്തി. ക​ടു​ത്ത ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മാ​ണ്​ ന​ട​ന്ന​ത്. ഗ​വ​ർ​ണ​ർ​പ​ദ​വി​ത​ന്നെ വേ​ണ്ടെ​ന്നു​വെ​ക്ക​ണ​മെ​ന്ന്​ സി.​പി.​െ​എ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:parties against governor india news malayalam news 
News Summary - parties against governor-india news
Next Story