You are here

പാക്​ അനുകൂല മുദ്രാവാക്യം: അമൂല്യക്കെതിരെ രാജ്യദ്രോഹ കേസ് 

00:28 AM
22/02/2020
uvaisi-amulya

ബം​ഗ​ളൂ​രു: പാ​ക്​ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യെ​ന്ന പേ​രി​ൽ ബം​ഗ​ളൂ​രു പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത വി​ദ്യാ​ർ​ഥി​നി​യും ആ​ക്​​ടി​വി​സ്​​റ്റു​മാ​യ അ​മൂ​ല്യ ലി​േ​യാ​ണ നെ​റോ​ണ​ക്കെ​തി​രെ 124 എ (​രാ​ജ്യ​ദ്രോ​ഹം), 153 എ (​ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്​​പ​ർ​ധ​യു​ണ്ടാ​ക്ക​ൽ) എ​ന്നീ വ​കു​പ്പു​ക​ൾ​ ചു​മ​ത്തി കേ​സെ​ടു​ത്തു. വി​ദ്യാ​ർ​ഥി​നി​യെ വെ​ള്ളി​യാ​ഴ്​​ച ബം​ഗ​ളൂ​രു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സം റി​മാ​ൻ​ഡ്​ ചെ​യ്​​തു.

വ്യാ​ഴാ​ഴ്​​ച ഫ്രീ​ഡം പാ​ർ​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രാ​യ എ.​െ​എ.​എം.​െ​എ.​എം ഭാ​ര​വാ​ഹി​ക​ൾ​െ​ക്ക​തി​രെ​യും പൊ​ലീ​സ്​ കേ​സെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ അ​തി​ഥി​യാ​യി പ​െ​ങ്ക​ടു​ത്ത അ​മൂ​ല്യ വി​വാ​ദ പ്ര​സ്​​താ​വ​ന ന​ട​ത്തി​യ​തി​നെ​തി​രെ സം​ഘാ​ട​ക​രും പ​രാ​തി ന​ൽ​കി. അ​തേ​സ​മ​യം, പാ​ക്​ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ക്കാ​ന​ല്ല അ​മൂ​ല്യ ശ്ര​മി​ച്ച​തെ​ന്നും എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും വേ​ണ്ടി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​ത്​ ഒ​രു​പോ​ലെ​യാ​ണെ​ന്ന്​ സ​മ​ർ​ഥി​ക്കാ​നാ​യി​രു​ന്നു ശ്ര​മ​മെ​ന്നും അ​റി​യു​ന്നു. 

ചി​ക്ക​മ​ഗ​ളൂ​രു കൊ​പ്പ സ്വ​ദേ​ശി​നി​യാ​യ അ​മൂ​ല്യ​ക്ക്​ മാ​വോ​യി​സ്​​റ്റ്​ ബ​ന്ധ​മു​ണ്ടെ​ന്ന്​ തെ​ളി​ഞ്ഞ​താ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ​ൈമ​സൂ​രു​വി​ൽ പ​റ​ഞ്ഞു. അ​വ​ർ​ക്ക്​ അ​നു​കൂ​ല​മാ​യി ഒ​രു തീ​രു​മാ​ന​വു​മെ​ടു​ക്കി​ല്ല. അ​വ​ർ​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​നെ നി​യോ​ഗി​ക്കി​ല്ല. രാ​ജ്യ​ദ്രോ​ഹ പ്ര​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ജാ​മ്യം ന​ൽ​ക​രു​ത്. മ​ക​ളു​ടെ പ്ര​വൃ​ത്തി​യെ അ​മൂ​ല്യ​യു​ടെ പി​താ​വ്​ ത​ന്നെ ത​ള്ളി​പ്പ​റ​ഞ്ഞ​താ​യും യെ​ദി​യൂ​ര​പ്പ ചൂ​ണ്ടി​ക്കാ​ട്ടി. 

Loading...
COMMENTS