You are here

കോ​ൺ​ഗ്ര​സി​െൻറ തോ​ൽ​വി: സി​ദ്ധ​രാ​മ​യ്യ​യെ  കു​റ്റ​പ്പെ​ടു​ത്തി കെ.​ബി. കോ​ലി​വാ​ഡ്​

23:43 PM
16/05/2018
koliwad.j

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ​േകാ​ൺ​ഗ്ര​സി​നേ​റ്റ തി​രി​ച്ച​ടി​ക്ക്​ കാ​ര​ണം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി പ​രാ​ജ​യ​മേ​റ്റു​വാ​ങ്ങി​യ സ്​​പീ​ക്ക​ർ കെ.​ബി. കോ​ലി​വാ​ഡ്. ജെ.​ഡി.​എ​സു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ബു​ധ​നാ​ഴ്​​ച ചേ​ർ​ന്ന നി​യ​മ​സ​ഭ ക​ക്ഷി യോ​ഗ​ത്തി​ലാ​ണ്​ സി​ദ്ധ​രാ​മ​യ്യ​യെ കോ​ലി​വാ​ഡ്​ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ​ത്. 

 റാ​ണി​ബെ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ക​ർ​ണാ​ട​ക പ്ര​ജ്ഞാ​വ​ന്ത ജ​ന​ത പാ​ർ​ട്ടി (കെ.​പി.​ജെ.​പി) സ്​​ഥാ​നാ​ർ​ഥി ആ​ർ. ശ​ങ്ക​റി​നോ​ടാ​ണ്​ സ്​​പീ​ക്ക​ർ തോ​റ്റ​ത്. ശ​ങ്ക​റി​നെ ത​നി​ക്കെ​തി​രെ മ​ത്സ​രി​പ്പി​ച്ച​ത്​ സി​ദ്ധ​രാ​മ​യ്യ​യാ​ണെ​ന്നും ത​രി​മ്പു​പോ​ലും കോ​ൺ​ഗ്ര​സ്​ ര​ക്തം സി​ദ്ധ​രാ​മ​യ്യ​ക്കി​ല്ലെ​ന്നും കോ​ലി​വാ​ഡ്​ കു​റ്റ​പ്പെ​ടു​ത്തി. സി​ദ്ധ​രാ​മ​യ്യ​യെ ‘ബ​ച്ചാ’ എ​ന്നു വി​ളി​ച്ച കോ​ലി​വാ​ഡ്​ കോ​ൺ​ഗ്ര​സി​നെ വൊ​ക്ക​ലി​ഗ​രി​ൽ​നി​ന്നും ലിം​ഗാ​യ​ത്തു​ക​ളി​ൽ​നി​ന്നും അ​ക​റ്റി​യ​ത്​ സി​ദ്ധ​രാ​മ​യ്യ​യാ​ണെ​ന്നും കോ​ൺ​ഗ്ര​സി​​​െൻറ തോ​ൽ​വി​യി​ൽ അ​ദ്ദേ​ഹം സ്വ​യം ല​ജ്ജി​ക്ക​െ​ട്ട​യെ​ന്നും പ​റ​ഞ്ഞു.

​സി​ദ്ധ​രാ​മ​യ്യ​യെ പാ​ർ​ട്ടി​യി​ൽ എ​ടു​ക്ക​രു​താ​യി​രു​ന്നു. ജെ.​ഡി.​എ​സു​കാ​രോ​ടാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്​ താ​ൽ​പ​ര്യം. യ​ഥാ​ർ​ഥ കോ​ൺ​ഗ്ര​സു​കാ​രോ​ട​ല്ല. അ​ടു​ത്ത ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​ദ്ധ​രാ​മ​യ്യ​യെ മു​ന്നി​ൽ​നി​ർ​ത്തി​യാ​ൽ കോ​ൺ​ഗ്ര​സ്​ വ​ൻ തോ​ൽ​വി വ​ഴ​ങ്ങു​മെ​ന്നും കോ​ലി​വാ​ഡ്​ പ​റ​ഞ്ഞു. ​േകാ​ലി​വാ​ഡി​​​െൻറ വി​മ​ർ​ശ​ന​ങ്ങ​ളോ​ട്​ വി​കാ​രാ​ധീ​ത​നാ​യാ​ണ്​ സി​ദ്ധ​രാ​മ​യ്യ മ​റു​പ​ടി പ​റ​ഞ്ഞ​ത്. പാ​ർ​ട്ടി​ക്കാ​യി സം​സ്​​ഥാ​നം മു​ഴു​വ​ൻ താ​ൻ പ്ര​ചാ​ര​ണ​ത്തി​നാ​യി ക​റ​ങ്ങി​യി​ട്ടും ചി​ല നേ​താ​ക്ക​ൾ താ​നാ​ണ്​ തോ​ൽ​വി​ക്ക്​ കാ​ര​ണ​ക്കാ​ര​നെ​ന്ന മ​ട്ടി​ൽ സം​സാ​രി​ക്കു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​മ​ർ​ശ​ന​ങ്ങ​ളെ തു​ട​ർ​ന്ന്​ യോ​ഗം അ​വ​സാ​നി​പ്പി​ച്ച്​ സി​ദ്ധ​രാ​മ​യ്യ പു​റ​ത്തി​റ​ങ്ങി.

Loading...
COMMENTS