കാഠ്മണ്ഡു: കൊടുമുടികൾ കീഴടക്കി ഇന്ത്യയുടെ അർജുൻ വാജ്പേയി വീണ്ടും ശ്രദ്ധേയനാകുന്നു. 8000 മീറ്ററിലധികം ഉയരമുള്ള ആറ് കൊടുമുടികൾ കീഴടക്കുന്ന ലോകത്തെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന റെക്കോഡാണ് 24കാരനായ അർജുെൻറ പേരിലായത്.
കഴിഞ്ഞദിവസം ഏറ്റവും ഉയരം കൂടിയതും അപകടം നിറഞ്ഞതുമായ ലോകത്തെ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ കീഴടക്കിയാണ് അർജുൻ നേട്ടം കൈവരിച്ചത്. ഏപ്രിൽ 26ന് തുടങ്ങിയ കയറ്റം മേയ് 20ന് രാവിലെ 8.05ന് അവസാനിക്കുേമ്പാൾ 8586 മീറ്റർ താണ്ടിയിരുന്നു.
കാലാവസ്ഥ മോശമായതിനാൽ അർജുെൻറ മടക്കം പൂർത്തിയായിട്ടില്ല. തെൻറ 16ാം വയസ്സിൽ എവറസ്റ്റ് കീഴടക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മൂന്ന് പേരിലൊരാളായി ഇൗ നോയിഡക്കാരൻ തെൻറ പേര് ചരിത്രത്തിൽ രേഖപ്പെടുത്തിയിരുന്നു.