You are here

നിർഭയ: ദയാഹരജി തള്ളിയതിനെതിരായ വിനയ്​ ശർമയുടെ ഹരജിയിൽ വിധി ഇന്ന്​

07:56 AM
14/02/2020
vinay-sharma

ന്യൂ​ഡ​ൽ​ഹി: രാ​ഷ്​​ട്ര​പ​തി ദ​യാ​ഹ​ര​ജി ത​ള്ളി​യ​തി​നെ​തി​രെ നി​ർ​ഭ​യ കൊ​ല​ക്കേ​സ്​ പ്ര​തി വി​ന​യ്​ ശ​ർ​മ ന​ൽ​കി​യ ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്​​ച​ വി​ധി പ​റ​യും. രാ​ഷ്​​ട്ര​പ​തി അ​തി​വേ​ഗം ദ​യാ​ഹ​ര​ജി ത​ള്ളി​യ​ത്​ ഉ​ത്ത​മ വി​ശ്വാ​സ​ത്തോ​ടെ​യ​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ സ​ത്ത​ക്കെ​തി​രാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ വി​ന​യ്​ ശ​ർ​മ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്. 

ജ​യി​ലി​ലെ പീ​ഡ​ന​വും ഏ​കാ​ന്ത​ത​ട​വും ത​​ന്നെ മ​നോ​രോ​ഗി​യാ​ക്കി​യെ​ന്നും വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്ക​ണ​മെ​ന്നും ഇ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. വ​ധ​ശി​ക്ഷ​യെ പി​ന്തു​ണ​ച്ച കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും ഡ​ൽ​ഹി സ​ർ​ക്കാ​റി​​െൻറ​യും പ​ര​സ്യ പ്ര​സ്​​താ​വ​ന​ക​ൾ ദ​യാ​ഹ​ര​ജി ത​ള്ളാ​ൻ ഇ​ട​യാ​ക്കി​യെ​ന്നും വി​ന​യ്​ ശ​ർ​മ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. എ​ന്നാ​ൽ, വി​ന​യ്​ ശ​ർ​മ​യു​ടെ ആ​രോ​ഗ്യ​ത്തി​ന്​ കു​ഴ​പ്പ​മി​ല്ലെ​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ഹാ​ജ​രാ​ക്കി. വെ​ള്ളി​യാ​ഴ്​​ച ര​ണ്ടി​ന്​​ ജ​സ്​​റ്റി​സു​മാ​രാ​യ ആ​ർ. ഭാ​നു​മ​തി, അ​ശോ​ക്​ ഭൂ​ഷ​ൺ, എ.​എ​സ്. ബൊ​പ്പ​ണ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ്​ വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക. 

ദ​യാ​ഹ​ര​ജി ത​ള്ളി​യ​തി​നെ​തി​രെ മു​കേ​ഷ്​ കു​മാ​ർ സി​ങ്​ ന​ൽ​കി​യ ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. കേ​സി​ൽ മ​റ്റൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ മു​കേ​ഷ്​ കു​മാ​ർ സി​ങ്, പ​വ​ൻ ഗു​പ്​​ത, വി​ന​യ്​ കു​മാ​ർ ശ​ർ​മ, അ​ക്ഷ​യ്​​​ കു​മാ​ർ എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ വി​ചാ​ര​ണ കോ​ട​തി സ്​​റ്റേ ചെ​യ്​​തി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം, മ​റ്റൊ​രു പ്ര​തി പ​വ​ൻ ഗു​പ്​​ത​ക്ക്​ പി​ഴ​വു തി​രു​ത്ത​ൽ ഹ​ര​ജി സ​മ​ർ​പ്പി​ക്കാ​ൻ വി​ചാ​ര​ണ കോ​ട​തി അ​ഭി​ഭാ​ഷ​ക​നെ നി​യോ​ഗി​ച്ചു. നി​യ​മ​സ​ഹാ​യ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ച അ​ഭി​ഭാ​ഷ​ക​നെ​ ഇ​ദ്ദേ​ഹം നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ കോ​ട​തി ഇ​ട​പെ​ട്ട​ത്. പു​തി​യ മ​ര​ണ​വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന ഹ​ര​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത്​ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ ജ​ഡ്​​ജി ധ​ർ​മേ​ന്ദ​ർ റാ​ണ തി​ങ്ക​ളാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി​വെ​ച്ചു. കേ​സി​ൽ പി​ഴ​വു തി​രു​ത്ത​ൽ ഹ​ര​ജി സ​മ​ർ​പ്പി​ക്കാ​ത്ത ഏ​ക കു​റ്റ​വാ​ളി​യാ​ണ്​ പ​വ​ൻ ഗു​പ്​​ത. 

Loading...
COMMENTS