You are here

വീണ്ടും നിയമക്കുരുക്ക്​; നിർഭയ പ്രതികളുടെ വധശിക്ഷ നീളും

  • പവൻ ഗുപ്​തയുടെ അഭിഭാഷകൻ പിന്മാറി

23:43 PM
12/02/2020
nirbhaya-rape-accuse

ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കൊ​ല​ക്കേ​സ്​ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ വൈ​കി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​ നി​യ​മ​ക്കു​രു​ക്ക്​ തു​ട​രു​ന്നു. പ്ര​തി​ക​ളു​ടെ മ​ര​ണ വാ​റ​ൻ​റ്​ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ, പ്ര​തി​ക​ളി​ലൊ​രാ​ളാ​യ പ​വ​ൻ ഗു​പ്​​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പി​ന്മാ​റി. മ​റ്റു​പ്ര​തി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​രും പ​വ​ൻ ഗു​പ്​​ത​യു​ടെ കേ​സ്​ ഏ​റ്റെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഇ​യാ​ൾ​ക്ക്​ അ​ഭി​ഭാ​ഷ​ക​നെ ന​ൽ​കാ​ൻ ​ഡ​ൽ​ഹി കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 

ത​​െൻറ മ​ക​​െൻറ കേ​സ്​ ഏ​റ്റെ​ടു​ക്കാ​ൻ അ​ഭി​ഭാ​ഷ​ക​നി​ല്ലെ​ന്ന്​ പ​വ​ൻ ഗു​പ്​​ത​യു​ടെ പി​താ​വ്​ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ കോ​ട​തി ഇ​ട​പെ​ട​ൽ. പ​വ​ൻ ഗു​പ്​​ത​ക്കു​വേ​ണ്ടി ഹാ​ജ​രാ​കാ​ൻ ജി​ല്ല നി​യ​മ​സ​ഹാ​യ അ​തോ​റി​റ്റി​യി​ലെ അ​ഭി​ഭാ​ഷ​ക​രു​ടെ പ​ട്ടി​ക പി​താ​വി​ന്​ കൈ​മാ​റി. ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത്​ നീ​ട്ടാ​നാ​ണ്​ പ്ര​തി​ക​ളു​ടെ നീ​ക്ക​മെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. എ​ങ്കി​ലും പ​വ​ൻ ഗു​പ്​​ത​ക്ക്​ അ​ഭി​ഭാ​ഷ​ക​നെ ന​ൽ​കു​ന്ന​തി​ന്​ ഒ​രു ദി​വ​സം കൂ​ടി കാ​ത്തി​രി​ക്കാ​മെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു.

കോ​ട​തി തീ​രു​മാ​ന​ത്തെ നി​ർ​ഭ​യ​യു​ടെ പി​താ​വ്​ എ​തി​ർ​ത്തെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക്ക്​ അ​വ​സാ​ന ശ്വാ​സം വ​രെ നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക​ണ​മെ​ന്ന്​ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ ജ​ഡ്​​ജി ധ​ർ​മേ​ന്ദ​ർ റാ​ണ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ​യും അ​ഭി​ഭാ​ഷ​ക​നെ മാ​റ്റി​യ കാ​ര്യം ഓ​ർ​മി​പ്പി​ച്ച്, പ​വ​ൻ ഗു​പ്​​ത​യു​ടെ നീ​ക്ക​ങ്ങ​ളി​ൽ ജ​ഡ്​​ജി അ​സ​ന്തു​ഷ്​​ടി പ്ര​ക​ടി​പ്പി​ച്ചു. തു​ട​ർ​ന്ന്​ വാ​ദം വ്യാ​ഴാ​ഴ്​​ച​യി​ലേ​ക്ക്​ മാ​റ്റി. 

വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത്​ നീ​ണ്ടു​പോ​കു​ന്ന​തി​ൽ നി​ർ​ഭ​യ​യു​ടെ അ​​മ്മ കോ​ട​തി​ക്കു​പു​റ​ത്ത്​ പ്ര​തി​ഷേ​ധി​ച്ചു. ത​നി​ക്കും ചി​ല അ​വ​കാ​ശ​ങ്ങ​ളു​ണ്ടെ​ന്നും മ​ര​ണ വാ​റ​ൻ​റ്​ ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും പൊ​ട്ടി​ക്ക​ര​ഞ്ഞ്​ അ​വ​ർ പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ നി​ർ​ഭ​യ​യു​ടെ മാ​താ​പി​താ​ക്ക​ളും ഡ​ൽ​ഹി സ​ർ​ക്കാ​റു​മാ​ണ്​ പു​തി​യ മ​ര​ണ വാ​റ​ൻ​റി​നു​വേ​ണ്ടി ചൊ​വ്വാ​ഴ്​​ച കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​നു​വ​രി 22ന്​ ​വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നാ​ണ്​ ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. പി​ന്നീ​ട്​ ഫെ​ബ്രു​വ​രി ഒ​ന്നി​ലേ​ക്ക്​ മാ​റ്റി. ഒ​ടു​വി​ൽ, ജ​നു​വ​രി 31ന്​ ​വി​ചാ​ര​ണ കോ​ട​തി​ ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത്​ ത​ട​യു​ക​യാ​യി​രു​ന്നു. 

നി​ല​വി​ൽ കോ​ട​തി​യി​ൽ കേ​സു​ക​ളൊ​ന്നും പ​രി​ഗ​ണ​ന​യി​ലി​ല്ലാ​ത്ത​തി​നാ​ൽ വ​ധ​ശി​ക്ഷ​യു​ടെ തീ​യ​തി നി​ശ്ച​യി​ക്കാ​ൻ പ്ര​ശ്ന​മി​ല്ലെ​ന്നാ​ണ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ അ​റി​യി​ച്ച​ത്. തി​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​രും ഇ​ത്ത​ര​മൊ​രു റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​ട്ടു​ണ്ട്. മു​കേ​ഷ്​ കു​മാ​ർ സി​ങ്​ (32), പ​വ​ൻ ഗു​പ്​​ത (25), വി​ന​യ്​​കു​മാ​ർ ശ​ർ​മ (26), അ​ക്ഷ​യ്​​കു​മാ​ർ (31) എ​ന്നി​വ​രാ​ണ്​ തൂ​ക്കു​ക​യ​ർ കാ​ത്ത്​ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്.

Loading...
COMMENTS