You are here

പശ്ചിമ ബംഗാളിൽ 24 മണിക്കൂറിനിടെ 624 കോവിഡ് കേസ്

12:50 PM
30/06/2020

പശ്ചിമബംഗാൾ: 24 മണിക്കൂറിനിടെ പശ്ചിമബംഗാളിൽ റിപോർട്ട് ചെയ്തത് 624 കോവിഡ് കേസ്. ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന കേസുകളാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18000ത്തിനടുത്തെത്തി. സംസ്ഥാനത്തെ പ്രതിദിന നിരക്കിൽ 600നു മുകളിൽ റിപോർട്ട് ചെയ്യുന്നത് ആദ്യമാണ്. കോവിഡ് മൂലം 653 പേരാണ് ഇവിടെ മരിച്ചത്. 

കൊൽക്കത്ത, നോർത്ത് 24 പർഗാനാസ്, ഹൗറ എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രോഗവ്യാപനം കൂടിയ 10 സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ പശ്ചിമബംഗാൾ 3ാം സ്ഥാനത്താണ്. ഗുജറാത്തും മഹാരാഷ്ട്രയുമാണ് മുന്നിലുള്ളത്. 

24 മണിക്കൂറിനിടെ 526 പേർ രോഗമുക്തരായതായതായും 9,513 സാമ്പ്ൾ പരിശോധിച്ചതായും സംസ്ഥാന ആരോഗ്യവിഭാഗം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം11,719ആയി. 

Loading...
COMMENTS