Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനവജാതശിശുവിനെ 7500...

നവജാതശിശുവിനെ 7500 രൂപക്ക്​ വിറ്റു; നാലു പേർ പിടിയിൽ

text_fields
bookmark_border
നവജാതശിശുവിനെ 7500 രൂപക്ക്​ വിറ്റു; നാലു പേർ പിടിയിൽ
cancel

കോ​യ​മ്പ​ത്തൂ​ർ: ന​വ​ജാ​ത​ശി​ശു​വി​നെ 7500 രൂ​പ​ക്ക്​ വി​റ്റ സം​ഭ​വ​ത്തി​ൽ നാ​ലു പേ​ർ പി​ടി​യി​ൽ. കു​ട്ടി​യെ വി​ൽ​പ​ന ന​ട​ത്തി​യ തി​രു​പ്പൂ​ർ ക​ണ്ണം​പാ​ള​യ​ത്തെ തു​ണി​മി​ൽ തൊ​ഴി​ലാ​ളി​ക​ളാ​യ നാ​ഗ​പ​ട്ട​ണം സ്വ​ദേ​ ശി​ക​ളാ​യ ആ​ന​ന്ദ​രാ​ജ്​-​ഗു​ണ​ശെ​ൽ​വി ദ​മ്പ​തി​ക​ളും കു​ട്ടി​യെ വാ​ങ്ങി​യ തി​രു​പ്പൂ​ർ അ​വി​നാ​ശി​പാ​ള​യം ആ​ർ. നാ​ഗ​രാ​ജ്​-​മ​ണി​മേ​ഘ​ല ദ​മ്പ​തി​ക​ളു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ജി​ല്ല ശി​ശു​സം​ര​ക്ഷ​ണ ഒാ​ഫി​സ​ർ ആ​ർ. സു​ന്ദ​ർ ചോ​ദ്യം ചെ​യ്​​തു.

ഗു​ണ​ശെ​ൽ​വി​യു​ടെ സ​ഹോ​ദ​രി​യും അ​വി​വാ​ഹി​ത​യു​മാ​യ 27കാ​രി​യാ​ണ്​ കോ​യ​മ്പ​ത്തൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ആ​ൺ​കു​ഞ്ഞി​ന്​ ജ​ൻ​മം ന​ൽ​കി​യ​ത്. പ്ര​സ​വ​ശേ​ഷം മാ​താ​വ്​ മ​രി​ച്ചു. ഭ​ർ​ത്താ​വെ​ന്ന നി​ല​യി​ൽ ആ​ന​ന്ദ​രാ​ജി​​െൻറ പേ​രാ​ണ്​ ആ​ശു​പ​ത്രി ര​ജി​സ്​​റ്റ​റി​ൽ ചേ​ർ​ത്ത​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ്​ ആ​ന​ന്ദ​രാ​ജും ഗു​ണ​ശെ​ൽ​വി​യും ചേ​ർ​ന്ന്​ കു​ഞ്ഞി​നെ കു​ട്ടി​ക​ളി​ല്ലാ​ത്ത ദ​മ്പ​തി​ക​ൾ​ക്ക്​ 7500 രൂ​പ​ക്ക്​ വി​റ്റ​ത്. ചൈ​ൽ​ഡ്​​ലൈ​ൻ അ​ധി​കൃ​ത​ർ സൂ​ലൂ​ർ പൊ​ലീ​സി​​െൻറ സ​ഹാ​യ​ത്തോ​ടെ​ മോ​ചി​പ്പി​ച്ച കു​ഞ്ഞ്​ കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new born babymalayalam newsindia newsDetained
News Summary - new born baby sell put by 7500 rs; four detained -india news
Next Story