Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനെഹ്റുവിന്‍െറ...

നെഹ്റുവിന്‍െറ ഓര്‍മയില്‍ രാജ്യം

text_fields
bookmark_border
നെഹ്റുവിന്‍െറ ഓര്‍മയില്‍ രാജ്യം
cancel

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിനെ അദ്ദേഹത്തിന്‍െറ 127ാം ജന്മദിനത്തില്‍ രാജ്യം അനുസ്മരിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രത്തിന്‍െറ ആദരാര്‍പ്പണത്തിന് നേതൃത്വം നല്‍കി. ശാന്തിവനത്തിലെ നെഹ്റു സ്മൃതിമണ്ഡപത്തില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളിലെ നെഹ്റു പ്രതിമയില്‍ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍െറ നേതൃത്വത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, എം.വെങ്കയ്യ നായിഡു, അനന്ത് കുമാര്‍, മുഖ്താര്‍ അബ്ബാസ് നഖ്വി, രാജ്യസഭ സ്പീക്കര്‍ പി.ജെ. കുര്യന്‍, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി തുടങ്ങിയവര്‍ ഇവിടെ സന്നിഹിതരായിരുന്നു.

നെഹ്റുവിനെ കുറിച്ച് ഹിന്ദിയിലും ഇംഗ്ളീഷിലും തയാറാക്കിയ ബുക്ക്ലെറ്റ് എല്ലാവര്‍ക്കും സമ്മാനിച്ചു. 1966 മേയ് അഞ്ചിനാണ് സെന്‍ട്രല്‍ ഹാളില്‍ നെഹ്റുവിന്‍െറ പ്രതിമ അന്നത്തെ രാഷ്ട്രപതി എസ്. രാധാകൃഷ്ണന്‍ അനച്ഛാദനം ചെയ്തത്. ഇവര്‍ക്കു പുറമെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് എന്നിവരും നെഹ്റുവിന് ആദരങ്ങള്‍ അര്‍പ്പിച്ചു. ബാന്‍ഡ് വാദ്യത്തിന്‍െറ അകമ്പടിയോടെ സ്കൂള്‍ കുട്ടികള്‍ ആലപിച്ച ദേശഭക്തിഗാനത്തിന്‍െറ ഈരടികള്‍ക്കൊപ്പം ഇവര്‍ വര്‍ണ ബലൂണുകള്‍ പറത്തി. നെഹ്റുവിനുള്ള ആദരം മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Show Full Article
TAGS:nehru birthday 
Next Story