You are here

എന്‍റെ പ്രിയപ്പെട്ട എരുമയെ നോക്കാനാളില്ല; അവധി വേണം;  ലീവ് അപേക്ഷയുമായി പൊലീസുകാരൻ

14:16 PM
26/06/2020
buffalo.jpg

ഭോപ്പാൽ: മധ്യപ്രദേശിലെ ഒരു പൊലീസുകാരന്‍റെ അവധിക്കുള്ള അപേക്ഷ ഇപ്പോള്‍ വൈറലായിരിക്കുകുയാണ്. കൗതുകവും വിചിത്രവുമായ കാരണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പൊലീസുകാരൻ അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. വീട്ടിലെ എരുമയെ നോക്കാനാളില്ലെന്ന് പറഞ്ഞാണ് ഈ പൊലീസുകാരന്‍ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

മധ്യപ്രദേശിലെ സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സിലെ കോണ്‍സ്റ്റബിളാണ് ഇത്തരമൊരു ലീവ് അപേക്ഷ നല്‍കിയത്. പൊലീസ് ഡ്രൈവറായാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. 

''കഴിഞ്ഞ രണ്ടു മാസമായി അമ്മക്ക് നല്ല സുഖമില്ല. എനിക്ക് വീട്ടില്‍ ഒരു എരുമ കൂടിയുണ്ട്. ഈ അടുത്ത ദിവസമാണ് അവള്‍ പ്രസവിച്ചത്. അവളെ നോക്കാനോ ശ്രുശ്രൂഷിക്കാനോ വീട്ടില്‍ വേറെയാരുമില്ല..'' അതിനാല്‍ തനിക്ക് ആറുദിവസത്തെ ലീവ് അനുവദിക്കണമെന്നാണ് പൊലീസുകാരന്‍റെ ലീവപേക്ഷയിലുള്ളത്.

കൂടാതെ ഈ എരുമക്ക് എന്‍റെ ജീവിതത്തില്‍ ഒരു പ്രധാന സ്ഥാനമുണ്ടെന്നും തനിക്ക് പൊലീസില്‍ ജോലി കിട്ടാന്‍ കാരണക്കാരി എന്‍റെ എരുമയാണെന്നും ഈ പൊലീസുകാരന്‍ കത്തില്‍ പറയുന്നു. ''അവള്‍ നല്‍കിയ പാല്‍ കുടിച്ചാണ് ഞാന്‍ റിക്രൂട്ട്‌മെന്‍റിന് തയ്യാറെടുത്തത്. ഇപ്പോള്‍ പ്രത്യുപകാരം ചെയ്യാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്'' - എന്നും അപേക്ഷയിലുണ്ട്.

അപേക്ഷയെ അതിന്‍റേതായ ഗൗരവത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്നും അവധി നല്‍കുമെന്നും മേലുദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Loading...
COMMENTS