ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍െറ വധം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
text_fieldsകോയമ്പത്തൂര്‍: ഹിന്ദുമുന്നണി പ്രവര്ത്തകന് ശശികുമാര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം സി.ബി.സി.ഐ.ഡി പുറത്തുവിട്ടു. ദൃക്സാക്ഷിയുടെ സഹായത്തോടെ വരച്ച രേഖാചിത്രത്തിലെ ആളെ കണ്ടത്തെിയാല്‍ സി.ബി.സി.ഐ.ഡി എ.എസ്.പി സ്റ്റാലിന്‍െറ 9489104441 മൊബൈല്‍ഫോണ്‍ നമ്പരിലോ കോയമ്പത്തൂര്‍ ഡോ. ബാലസുന്ദരം റോഡിലെ പി.ആര്.എസ് വളപ്പിലെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷനിലോ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.
നേരത്തേ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ നാലുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നുവെങ്കിലും പ്രതികളെ കണ്ടത്തൊന്‍ സഹായകമായിരുന്നില്ല. സെപ്റ്റംബര്‍ 22നാണ് തുടിയല്ലൂരിന് സമീപം അജ്ഞാത സംഘത്തിന്‍െറ വെട്ടേറ്റ് ശശികുമാര്‍ മരിച്ചത്. സംഭവത്തെ തുടര്‍ന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ വ്യാപക അക്രമം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.