മുംബൈ: ഇന്ത്യയിൽ ആദ്യമായി സെൽഫ് ബാഗ് ഡ്രോപ് സൗകര്യം ഏർപ്പെടുത്തിയ വിമാനത്താളമായി ഇനി മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം അറിയപ്പെടും.
ഇന്ത്യയിലെ തന്നെ ഏറ്റവും തിരിക്കേറിയ വിമാനത്താവളങ്ങളിലൊന്നായതിനാൽ യാത്രക്കാരെ സഹായിക്കാൻ വേണ്ടിയാണ് അധികൃതർ ഇൗ സംവിധാനമൊരുക്കിയത്. യാത്രക്കാരുടെ ലഗേജുകൾ ഒാൺലൈൻ വഴി പരിശോധിക്കപ്പെടുമെന്നതിനാൽ യാത്രാക്കാർ അതിനായി കാത്തു നിൽക്കേണ്ടതില്ലെന്നാണ് ഇൗ സംവിധാനത്തിെൻറ പ്രത്യേകത.
നിലവിൽ എയർ ഇന്ത്യ, ജെറ്റ് എയർവെയ്സ്, സ്പൈസ് ജെറ്റ്, ഇൻറിഗോ എന്നീ വിമാനങ്ങളിലെ യാത്രക്കാർക്കാണ് ഇൗ സൗകര്യം ലഭ്യമാവുകയെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.