You are here

മുംബൈ താജ് ഹോട്ടലിന് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

14:24 PM
30/06/2020

മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിലെ താജ് ഹോട്ടലും പരിസരവും കനത്ത പൊലീസ് സുരക്ഷയിൽ. താജ് കൊളാബ, ബാന്ദ്രയിലുള്ള താജ് ലാൻഡ്സ് എൻഡ് എന്നീ ഹോട്ടലുകൾക്ക് നേരെ അർദ്ധരാത്രി 12.30 ഓടെയാണ് ഫോൺവഴി ഭീഷണിയുണ്ടായത്. 

പാകിസ്താനിലെ കറാച്ചിയിലെ നമ്പറിൽ നിന്നാണ് കാൾ വന്നതെന്നും വിളിച്ചയാൾ ലഷ്കർ-ഇ-ത്വയ്ബ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തിയതായും അധികൃതർ പറഞ്ഞു. 

ഭീഷണിയെതുടർന്ന് ഹോട്ടൽ താജിന് ചുറ്റും ശക്തമായ നിരീക്ഷണമാണ് മുംബൈ പൊലീസ് ഏർപ്പെടുത്തിയത്. ഹോട്ടലിലേക്ക് വരുന്ന എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. കൂടാതെ തീരപ്രദേശങ്ങളിലും റോഡുകളിലും പട്രോളിങ് വർദ്ധിപ്പിച്ചിട്ടുണ്ട്. 


2008 നവംബർ 26 ന് മുംബൈയിലെ താജ് ഹോട്ടലിന് നേരെ തീവ്രവാദി ആക്രമണം നടന്നപ്പോൾ 166 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Loading...
COMMENTS