You are here

ജനങ്ങളുടെ പണമെടുത്ത്​ പ്രധാനമന്ത്രി നീരവ്​ മോദിക്ക്​ നൽകി -രാഹുൽ

14:18 PM
17/04/2018

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബാങ്കിങ്ങ്​ സംവിധാനത്തെ തകർത്തുവെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. വിവിധ സംസ്​ഥാനങ്ങളിൽ നിലനിൽക്കുന്ന നോട്ട്​ ക്ഷാമത്തെ കുറിച്ച്​ ന്യൂസ്​ ഏജൻസിയായ എ.എൻ.​െഎയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

നീരവ്​ മോദി 30,000 കോടിയും കൊണ്ട്​ മുങ്ങിയപ്പോൾ പ്രധാനമന്ത്രി ഒരു വാക്കുപോലും ഉരിയാടിയില്ല. നമ്മുടെ പോക്കറ്റിലുള്ള 500രൂപയും ആയിരം രൂപയും  അദ്ദേഹം തട്ടിയെടുത്ത്​ നീരവ്​ മോദിയുടെ പോക്കറ്റിലിട്ടു കൊടുത്തു. അതും കൊണ്ട്​ നീരവ്​ മോദി മുങ്ങി. നമ്മൾ നോട്ടിനായി വരി നിൽക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. 

Loading...
COMMENTS