മോദിയുടെ ബിരുദ വിശദാംശം നല്‍കാന്‍ ഉത്തരവിട്ട കമീഷണര്‍ക്ക് ചുമതല പോയി
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിരുദം നേടിയെന്നു പറയുന്ന 1978ലെ ഡല്‍ഹി സര്‍വകലാശാല രേഖകള്‍ പരിശോധിക്കാന്‍ അനുവാദം നല്‍കണമെന്ന് ഉത്തരവിട്ട ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ക്ക് മാനവശേഷി വികസന മന്ത്രാലയത്തിന്‍െറ മേല്‍നോട്ട ചുമതല നഷ്ടപ്പെട്ടു.
1978ലെ ബി.എ ഡിഗ്രി രേഖകളുടെ പരിശോധന അനുവദിച്ച് ദിവസങ്ങള്‍ക്കകം ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ എം.എസ്. ആചാര്യലുവിനെയാണ് മുഖ്യ ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ ആര്‍.കെ. മാഥൂര്‍ മാനവശേഷി വികസന മന്ത്രാലയത്തിന്‍െറ ചുമതലയില്‍നിന്ന് മാറ്റിയത്. മന്ത്രാലയവുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കുന്ന ചുമതല മറ്റൊരു ഇന്‍ഫര്‍മേഷന്‍ കമീഷണറായ മഞ്ജുള പരാശറിന് നല്‍കി. കമീഷണര്‍മാര്‍ക്ക് ചുമതല നല്‍കാന്‍ മുഖ്യ കമീഷണര്‍ക്കാണ് അധികാരം.
നരേന്ദ്ര മോദി ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍നിന്ന് 1978ല്‍ ബിരുദം എടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാന്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷ സര്‍വകലാശാല നിഷേധിച്ചിരുന്നു. ഒരു വിദ്യാര്‍ഥിയുടെ വ്യക്തിപരമായ വിവരം വെളിപ്പെടുത്തുന്നത് പൊതുതാല്‍പര്യവുമായി ബന്ധമില്ളെന്നായിരുന്നു വിശദീകരണം.
വിദൂരപഠന പരിപാടി പ്രകാരം ബി.എ പൊളിറ്റിക്കല്‍ സയന്‍സ് നരേന്ദ്ര മോദി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടുന്നത്. അത് ശരിവെച്ച് പിന്നീട് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ തരുണ്‍ ദാസ് സംസാരിക്കുകയും ചെയ്തു.
നീരജ് എന്നയാള്‍ നല്‍കിയ അപേക്ഷയിലാണ് രേഖകള്‍ പരിശോധിക്കുന്നതിന് അനുവദിക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ ഉത്തരവിട്ടത്. 1978ല്‍ ബി.എ പരീക്ഷ എഴുതിയ ആകെ വിദ്യാര്‍ഥികളുടെ എണ്ണം, അവരുടെയും പിതാവിന്‍െറയും പേര്, റോള്‍ നമ്പര്‍, കിട്ടിയ മാര്‍ക്ക് എന്നിവ ലഭ്യമാക്കണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടത്. സര്‍വകലാശാലയുടെ വിവരാവകാശ കമീഷണര്‍ അനുമതി നല്‍കിയില്ല. എന്നാല്‍, സ്വകാര്യതക്കു മേലുള്ള കടന്നുകയറ്റമാണെന്ന് തെളിയിക്കുന്ന കാര്യങ്ങളൊന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞിട്ടില്ളെന്ന് ആചാര്യലു ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
