You are here

മക്ക മസ്​ജിദ്​ വിധി: ശക്തിപ്പെടുന്നത്​ രോഹിണി സാലിയാൻെറ ആരോപണങ്ങൾ

23:46 PM
16/04/2018
rohini salian

മും​ബൈ: സ്വാ​മി അ​സി​മാ​ന​ന്ദ അ​ട​ക്കം മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ട മ​ക്ക മ​സ്​​ജി​ദ്​​ സ്​​ഫോ​ട​ന കേ​സ്​ വി​ധി ബ​ല​പ്പെ​ടു​ത്തു​ന്ന​ത്​ 2008ലെ ​മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​ന കേ​സി​ൽ പ്ര​ത്യേ​ക പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്ന രോ​ഹി​ണി സാ​ലി​യാ‍​​െൻറ ആ​രോ​പ​ണ​ങ്ങ​ൾ. 

കേ​ന്ദ്ര​ത്തി​ൽ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ തീ​വ്ര​ഹി​ന്ദു​ത്വ വാ​ദി​ക​ൾ പ്ര​തി​ക​ളാ​യ സ്​​ഫോ​ട​ന കേ​സി​ൽ മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​റി​നു​വേ​ണ്ടി എ​ൻ.െ​എ.​എ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ്​ 2015ൽ ‘​ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്’​ പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ രോ​ഹി​ണി സാ​ലി​യാ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

2015 ഒ​ക്​​ടോ​ബ​റി​ൽ ബോംെ​ബ ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ സ​ർ​ക്കാ​റി‍​​െൻറ ദൂ​ത​നാ​യി എ​ത്തി​യ എ​ൻ.െ​എ.​എ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​​ൻ എ​ൻ.െ​എ.​എ മും​ബൈ എ​സ്.​പി സു​ഹാ​സ്​ വ​ർ​കെ ആ​ണെ​ന്ന്​ പി​ന്നീ​ട്​ അ​വ​ർ വെ​ളി​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. എ​ൻ.െ​എ.​എ കേ​സു​ക​ൾ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ര​ജി​യു​ടെ ഭാ​ഗ​മാ​ണ്​ സാ​ലി​യാ‍​​െൻറ സ​ത്യ​വാ​ങ്​​മൂ​ലം.

ഇ​തേ​തു​ട​ർ​ന്ന്​ രോ​ഹി​ണി സാ​ലി​യാ​നെ കേ​സി​ൽ​നി​ന്ന്​ മ​ഹാ​രാ​ഷ്​​ട്ര സ​ർ​ക്കാ​ർ മാ​റ്റു​ക​യാ​യി​രു​ന്നു. 2008ലെ ​മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​ന കേ​സി​ൽ ഹേ​മ​ന്ത്​ ക​ർ​ക്ക​രെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​രാ​ഷ്​​ട്ര എ.​ടി.​എ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ്​ രാ​ജ്യ​ത്തെ സ്​​ഫോ​ട​ന​ങ്ങ​ളി​ൽ തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ പ​ങ്ക്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. മ​ക്ക മ​സ്​​ജി​ദ്​ കേ​സി​ൽ സ്വാ​മി അ​സി​മാ​ന​ന്ദ അ​റ​സ്​​റ്റി​ലാ​യ​തോ​ടെ മു​ൻ സി​മി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്​​റ്റി​ലാ​യ മ​റ്റ്​ സ്ഫോ​ട​ന​ങ്ങ​ളും സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ളാ​ണ്​ ന​ട​ത്തി​യ​തെ​ന്ന്​ വ്യ​ക്ത​മാ​യി. അ​ജ്​​മീ​ർ ദ​ർ​ഗ, സം​ഝോ​ത എ​ക്​​സ്​​പ്ര​സ്​ ട്രെ​യി​ൻ, 2006ലെ ​ആ​ദ്യ മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​നം എ​ന്നി​വ​യാ​യി​രു​ന്നു അ​വ. ആ​ർ.​എ​സ്.​എ​സ്​ നേ​താ​ക്ക​ളാ​യ മോ​ഹ​ൻ ഭാ​ഗ​വ​ത്, ഇ​ന്ദ്രേ​ഷ്​ കു​മാ​ർ എ​ന്നി​വ​രു​ടെ പേ​രും അ​സി​മാ​ന​ന്ദ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സ്​​ഫോ​ട​ന​ങ്ങ​ൾ ന​ട​ത്താ​ൻ ആ​ർ.​എ​സ്.​എ​സി‍​​െൻറ അ​നു​മ​തി ല​ഭി​ച്ച​താ​യും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട്​ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​സി​മാ​ന​ന്ദ നി​ഷേ​ധി​ച്ചു.

Loading...
COMMENTS