You are here
മക്ക മസ്ജിദ് സ്ഫോടന കേസ്: അഞ്ചു പേരെ വെറുതെവിട്ടു, വിധിക്കുപിറകെ ജഡ്ജി രാജി വെച്ചു
അസിമാനന്ദ ഉൾെപ്പടെയുള്ള പ്രതികൾക്ക് പങ്കുള്ളതായി തെളിവില്ല –കോടതി
ഹൈദരാബാദ്: മക്ക മസ്ജിദ് സ്ഫോടനേക്കസിൽ സ്വാമി അസിമാനന്ദയടക്കം അഞ്ചു പ്രതികളെ എൻ.െഎ.എ പ്രത്യേക കോടതി വെറുതെവിട്ടു. നാടകീയ നീക്കത്തിൽ, വിധിക്ക് തൊട്ടുപുറകേ എൻ.െഎ.എ പ്രത്യേക കോടതി ജഡ്ജി രവീന്ദർ റെഡ്ഡി രാജിവെച്ചു. വിധി പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകം റെഡ്ഡി മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജിക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്ക് വിധിയുമായി ബന്ധമില്ലെന്നും കുറച്ചുകാലമായി രാജിയെക്കുറിച്ച് ആലോചിച്ചുവരുകയായിരുന്നുവെന്നും റെഡ്ഡി പറഞ്ഞു.
ദേേവന്ദ്ര ഗുപ്ത, ലോകേഷ് ശർമ, ഭരത് മോഹൻലാൽ രതേശ്വർ, രാജേന്ദ്ര ചൗധരി എന്നിവരാണ് മക്ക മസ്ജിദ് സ്ഫോടനേക്കസിൽ കുറ്റമുക്തരായ മറ്റുള്ളവർ. എല്ലാവരും സംഘ്പരിവാറിെൻറ ഭാഗമായ തീവ്ര ഹിന്ദു സംഘടന അഭിനവ് ഭാരതിെൻറ പ്രവർത്തകരാണ്. അസിമാനന്ദയും രതേശ്വറും ജാമ്യത്തിലും ബാക്കി മൂന്നു പേരും ജുഡീഷ്യൽ റിമാൻഡിൽ സെൻട്രൽ ജയിലിലുമായിരുന്നു. അജ്മീർ സ്ഫോടനക്കേസിലും കോടതി വെറുതെവിട്ടിരുന്ന അസിമാനന്ദ സംഝോത സ്ഫോടനക്കേസിലും പ്രതിയാണ്.
സ്ഫോടനത്തിൽ പ്രതികൾക്ക് നേരിട്ട് പങ്കുള്ളതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് എൻ.െഎ.എ പ്രത്യേക കോടതി ജഡ്ജി കെ. രവീന്ദർ റെഡ്ഡി പ്രതികളെ വെറുതെവിട്ടത്. വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് എൻ.െഎ.എ അറിയിച്ചു. കേസിൽ 226 സാക്ഷികളെ വിസ്തരിക്കുകയും 411 രേഖകൾ പരിശോധിക്കുകയും ചെയ്തു.
2007 മേയ് എട്ടിന് ഹൈദരാബാദ് ഒാൾഡ് സിറ്റിയിലെ മക്ക മസ്ജിദിൽ ജുമുഅ നമസ്കാര സമയത്തുണ്ടായ സ്ഫോടനത്തിൽ ഒമ്പതു പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെടുകയും ചെയ്തു. ആദ്യം ലോക്കൽ പൊലീസും പിന്നീട് സി.ബി.െഎയും അന്വേഷിച്ച കേസ് 2011ലാണ് എൻ.െഎ.എ ഏറ്റെടുത്തത്. കേസിൽ 10 പ്രതികളുണ്ടെങ്കിലും അഞ്ചു പേർക്കെതിരെ മാത്രമാണ് വിചാരണ നടന്നത്. ബാക്കി അഞ്ചു പ്രതികളിൽ സുനിൽ ജോഷി കൊല്ലപ്പെട്ടപ്പോൾ സന്ദീപ് ഡാെങ്ക, രാമചന്ദ്ര കൽസൻഗ്ര എന്നിവർ ഒളിവിലാണ്. തേജ്റാം പാർമർ, അമിത് ചൗഹാൻ എന്നിവർക്കെതിരായ അന്വേഷണം തുടരുകയാണ്.
ആദ്യം കേസന്വേഷിച്ച ലോക്കൽ പൊലീസ് ഹർകത്തുൽ ജിഹാദെ ഇസ്ലാമിയാണ് സ്ഫോടനത്തിനു പിന്നിലെന്ന് വിലയിരുത്തി 21 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, തെളിവില്ലെന്ന് വ്യക്തമാക്കി നാമ്പള്ളി ക്രിമിനൽ കോടതി എല്ലാവരെയും വെറുതെവിട്ടു. തുടർന്ന് സി.ബി.െഎയും പിന്നീട് എൻ.െഎ.എയും അന്വേഷണം ഏറ്റെടുക്കുകയും 10 അഭിനവ് ഭാരത് പ്രവർത്തകരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.