എം.ബി.ബി.എസ് സീറ്റ് തട്ടിപ്പ്: വീട്ടമ്മക്ക് നാലു ലക്ഷം നഷ്ടമായി
text_fieldsബംഗളൂരു: മകൾക്ക് മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ നാലു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബംഗളൂരു നഗരത്തിലെ കോളജിൽ സീറ്റ് തരെപ്പടുത്തി നൽകാമെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം പണംതട്ടിയതെന്ന് ജയനഗറിലെ 51കാരിയായ വീട്ടമ്മ അശോക് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു.
എം.ബി.ബി.എസ് സീറ്റ് തട്ടിപ്പ് സംബന്ധിച്ച് ഒരാഴ്ചക്കിടെ അശോക് നഗർ പൊലീസിന് ലഭിക്കുന്ന രണ്ടാമത്തെ പരാതിയാണിത്. തെൻറ മകന് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടു വനിതകളടക്കമുള്ള മൂന്നംഗ സംഘം 10.5 ലക്ഷം തട്ടിെയടുത്തതായി മൈസൂരു സ്വദേശിനിയും പരാതി നൽകിയിരുന്നു. രണ്ട് കേസിലും പ്രതികൾ ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
വിദ്യാർഥികൾക്ക് ബംഗളൂരുവിലെ മെഡിക്കൽ കോളജുകളിൽ സീറ്റ് തരെപ്പടുത്തി നൽകുന്ന സ്ഥാപന പ്രതിനിധിയാണെന്ന് പറഞ്ഞ് കഴിഞ്ഞവർഷം ഡിസംബർ 21ന് പ്രതീക്ഷ എന്ന് പരിചയപ്പെടുത്തിയ സ്ത്രീ തന്നെ ഫോണിൽ വിളിച്ചതായി ജയനഗർ സ്വദേശിയായ പൂർണിമ എന്ന വീട്ടമ്മ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ഇവർ പറയുന്ന വിലാസത്തിലുള്ള അശോക് നഗറിലെ ഒാഫിസിൽ പൂർണിമയും ഭർത്താവ് രബീന്ദ്ര ആചാരിയുമെത്തി.
ഒാഫിസിൽ ഭരത്, കിഷോർ എന്നീ സഹപ്രവർത്തകരെ പ്രതീക്ഷ അവർക്ക് പരിചയപ്പെടുത്തി. തുടർന്ന് നഗരത്തിലെ കോളജിൽ 81 ലക്ഷത്തിന് മെഡിക്കൽ സീറ്റ് തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി. ഇൗ തുക നാലുവർഷത്തിനിടെ വിവിധ ഇൻസ്റ്റാൾമെൻറുകളായി അടച്ചാൽ മതിയെന്നും നിർദേശിച്ചു. എന്നാൽ, രജിസ്ട്രേഷനടക്കമുള്ള മറ്റു നടപടികൾക്കായി നാല് ലക്ഷം രൂപ മുൻകൂറായി അടക്കണെമന്ന് ആവശ്യപ്പെട്ടു. ഇതേതുടർന്ന് രണ്ട് ലക്ഷം രൂപ കാഷ് ആയും രണ്ട് ലക്ഷം രൂപ ചെക്കായും ദമ്പതികൾ സംഘത്തിന് കൈമാറി. സിറ്റി മാർക്കറ്റിന് സമീപത്തെ കോളജിൽ സീറ്റ് തരപ്പെടുത്താമെന്ന് മൂന്നംഗ സംഘം മറുപടി നൽകുകയും ചെയ്തു. ജനുവരി 18ന് അവരെ വിളിക്കാനായിരുന്നു നിർദേശം. ഇതനുസരിച്ച് കഴിഞ്ഞ തിങ്കളാഴ്ച അവരെ ബന്ധപ്പെട്ടപ്പോൾ ഫോൺ നമ്പർ സ്വിച്ച് ഒാഫ് ആയിരുന്നെന്നും ഒാഫിസിൽ ചെന്നപ്പോൾ അത് ഒഴിഞ്ഞുപോയതായും കണ്ടെന്ന് പരാതിയിൽ പറയുന്നു.
തട്ടിപ്പ് ആസൂത്രണം ചെയ്താണ് സംഘം അശോക്നഗറിൽ ഒാഫിസ് കെട്ടിടം വാടകക്കെടുത്തതെന്ന് പൊലീസ് കണ്ടെത്തി. വെബ്സൈറ്റ് സന്ദർശിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ കൈക്കലാക്കിയാണ് സംഘം തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നതെന്ന് സെൻട്രൽ ഡെപ്യൂട്ടി കമീഷണർ എം.എൻ. അനുഛേദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

