Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയൽവാസിയെ ക്രിസ്​തു...

അയൽവാസിയെ ക്രിസ്​തു മതത്തിലേക്ക്​ മാറ്റാൻ ശ്രമിച്ച കേസിൽ യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
അയൽവാസിയെ ക്രിസ്​തു മതത്തിലേക്ക്​ മാറ്റാൻ ശ്രമിച്ച കേസിൽ യുവാവ്​ അറസ്റ്റിൽ
cancel

അയൽവാസിയെ ക്രിസ്​തു മതത്തിലേക്ക്​ മാറ്റാൻ ശ്രമിച്ച കേസിൽ ഉത്തർ പ്രദേശിൽ ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശിൽ പുതുതായി നടപ്പാക്കിയ മതംമാറ്റൽ നിരോധന നിയമപ്രകാരമാണ്​ ക്രിസ്​ത്യൻ യുവാവിനെതിരെ കേസെടുത്തത്​. രോഗശമനവും സാമ്പത്തിക സഹായവും വാഗ്​ദാനം ചെയ്​ത്​ ക്രിസ്​തുമതത്തി​േലക്ക്​ മാറ്റാൻ ശ്രമിച്ചുവെന്ന്​ അയൽവാസി പരാതി നൽകുകയും കടുത്ത നടപടി ആവശ്യപ്പെട്ട്​ ഹിന്ദുത്വ സംഘടനകൾ സമരം നടത്തുകയും ചെയ്​തിരുന്നു.

ഉത്തർ പ്രദേശിലെ മഹോബ ജില്ലയിലെ ആശിഷ്​ ജോൺ (40) ആണ്​ അറസ്റ്റിലായത്​. ഇദ്ദേഹത്തിന്‍റെ അയൽവാസിയായ സച്ചിൻ ദേവിനെ ക്രിസ്​തു മതത്തിലേക്ക്​ മാറ്റാൻ ശ്രമിച്ചുവെന്നാണ്​ പരാതി.

സച്ചിൻ ദേവിന്​ സ്​ഥിരമായുള്ള തലവേദന മാറാൻ ആശിഷ്​ ജോൺ ഒരു പാനീയം നൽകിയിരുന്നുവെന്ന്​ പരാതിയിൽ പറയുന്നു. എന്നാൽ, ഈ പാനീയം കഴിച്ചിട്ടും സച്ചിൻ ദേവിന്‍റെ തലവേദന മാറിയില്ല. വീണ്ടും പരാതി പറഞ്ഞ സച്ചിൻദേവിനോട്​ ക്രിസ്​തുമതം സ്വീകരിച്ചാൽ ഇത്തരം തലവേദനകളൊന്നും ഉണ്ടാകില്ലെന്ന്​ ആശിഷ്​ ജോൺ പറഞ്ഞുവത്രെ. തുടർന്ന്​, സച്ചിൻ ദേവിന്​ ബിസിനസ്​ തുടങ്ങാൻ 12000 രൂപ വാഗ്​ദാനം ചെയ്യുകയും ചില പുസ്​തകങ്ങൾ നൽകുകയും ചെയ്​തു.

ദിവസങ്ങൾക്ക്​ ശേഷം സച്ചിൻ ദേവിനെ ആശിഷ്​ ജോൺ ചർച്ചിലേക്ക്​ ക്ഷണിക്കുകയും ചെയ്​തു. ചർച്ചിലേക്ക്​ വന്നില്ലെങ്കിൽ തലവേദന മാറില്ലെന്ന്​ ആശിഷ്​ ജോൺ പറഞ്ഞതായും സച്ചിൻ ദേവിന്‍റെ പരാതിയിൽ പറയുന്നു.

ആശിഷ്​​ ജോണിനെതിരെ നടപടി ആവശ്യപ്പെട്ട്​ ഹിന്ദുത്വ സംഘടനകൾ പൻവാഡി പൊലീസ്​ ​സ്​​േറ്റഷനു മുന്നിൽ സമരം നടത്തിയിരുന്നു. ഉത്തർ പ്രദേശിലെ നിയമവിരുദ്ധ മതം മാറ്റൽ നിരോധന നിയമത്തിലെ 3, 5 വകുപ്പുകൾ അനുസരിച്ചാണ്​ ആശിഷ്​ ജോണിനെതിരെ കേസെടുത്തത്​. അറസ്റ്റ്​ ചെയ്​ത്​ കോടതിയിൽ ഹാജരാക്കിയ ആശിഷ്​ ജോണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചുവെന്ന്​ അഡീഷനൽ സൂപ്രന്‍റന്‍റ്​ ഒാഫ്​ പൊലീസ്​ ആർ.കെ ഗൗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prohibition of Unlawful Religious Conversion Law
News Summary - man held for attempt to convert neighbour to Christianity
Next Story