You are here

മഹാരാഷ്​ട്രയിൽ സർക്കാർ ജീവനക്കാർക്ക്​ ആഴ്​ചയിൽ രണ്ടവധി

00:00 AM
13/02/2020
maharastra-mantralaya

മുംബൈ: മഹാരാഷ്​ട്രയിലെ സർക്കാർ ജീവനക്കാർക്ക്​ ഇനി ആഴ്​ചയിൽ അഞ്ചുദിവസം പണിയെടുത്താൽ മതി. ശനിയാഴ്​ചകളും അവധിയായിരിക്കും. ബുധനാഴ്​ച മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ്​ തീരുമാനം. ഫെബ്രുവരി 29 മുതൽ ഇത്​ നിലവിൽ വരും.

നിലവിൽ ഞായറാഴ്​ചക്കുപുറമെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്​ചകളിലും അവധി നൽകിയിരുന്നു. സംസ്​ഥാനത്ത്​ 29 ലക്ഷത്തിലേറെ സർക്കാർ ജീവനക്കാരാണുള്ളത്​​. 

Loading...
COMMENTS