കർഷകന് കിട്ടിയത് 30 ലക്ഷം രൂപയുടെ വജ്രം; രണ്ടുവർഷത്തിനിടെ ഇത് ആറാം തവണ
text_fieldsപ്രതീകാത്മകചിത്രം
പന്ന (മധ്യപ്രദേശ്): സർക്കാറിൽനിന്ന് പാട്ടത്തിനെടുത്ത ഭൂമിയിൽ നടത്തിയ ഖനനത്തിൽ മധ്യപ്രദേശിലെ കർഷകന് ലഭിച്ചത് 6.47 കാരറ്റ് തൂക്കമുള്ള വജ്രം. രാജ്യത്ത് വജ്രനിക്ഷേപമുള്ള പന്ന ജില്ലയിലെ ജരുവപുർ ഗ്രാമത്തിലെ ഖനനഭൂമിയിൽ നിന്ന് പ്രകാശ് മജുംദാർ എന്ന കർഷകനാണ് 30ലക്ഷം രൂപ വിലമതിക്കുന്ന വജ്രം കിട്ടിയതെന്ന് മൈനിങ് ഓഫിസറായ നൂതൻ ജയ്ൻ പറഞ്ഞു. രണ്ട് വർഷത്തിനിടെ ഇത് ആറാം തവണയാണ് പ്രകാശ് മജുംദാറിന് പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്ന് വജ്രം ലഭിക്കുന്നത്.
പ്രകാശിന് ലഭിച്ച വജ്രം അടുത്ത ലേലത്തിൽ വെക്കുമെന്നും അപ്പോൾ കൂടുതൽ വില ലഭിക്കാൻ സാധ്യതയുണ്ടെന്നും നൂതൻ ജയ്ൻ പറഞ്ഞു. ലേലത്തില്‍ ലഭിക്കുന്ന തുകയില്‍ നിന്ന് 11 ശതമാനം നികുതിയും സർക്കാറിെൻറ റോയൽറ്റിയും എടുത്ത ശേഷം ബാക്കി തുക പ്രകാശിന് കൈമാറും. കിട്ടുന്ന തുക താനും നാല് പാർട്ണർമാരും പങ്കുവെക്കുമെന്ന് പ്രകാശ് പറഞ്ഞു.
കഴിഞ്ഞ വർഷം പ്രകാശിനും കൂട്ടർക്കും 7.44 കാരറ്റ് തൂക്കമുള്ള വജ്രം ലഭിച്ചിരുന്നു. ഇതുകൂടാരെ രണ്ട് മുതൽ രണ്ടര കാരറ്റ് വരെ തൂക്കമുള്ള നാല് വജ്രങ്ങൾ കൂടി ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഭോപ്പാലില്‍ നിന്ന് 413 കിലോമീറ്റര്‍ അകലെയുള്ള പന്ന ജില്ലയിൽ 12 ലക്ഷം കാരറ്റിെൻറ വജ്രനിക്ഷേപമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിവിധ ഗ്രാമങ്ങളിലുള്ള വജ്രഖനികൾ കർഷകർക്കും തൊഴിലാളികൾക്കും പാട്ടത്തിന് നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇവിടെ നടത്തുന്ന ഖനനത്തിൽ ലഭിക്കുന്ന വജ്രങ്ങൾ ജില്ലാ മൈനിങ് ഓഫിസർക്ക് കൈമാറുകയാണ് വേണ്ടത്. തുടർന്ന് ഇവ ലേലത്തിൽ വിറ്റ്, നികുതിയും സർക്കാർ റോയൽറ്റിയും കഴിഞ്ഞുള്ള തുക കണ്ടെടുത്തവർക്ക് നൽകുകയാണ് െചയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

