Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊരങ്ങിണി കാട്ടുതീ:...

കൊരങ്ങിണി കാട്ടുതീ: മരണം 12 ആയി

text_fields
bookmark_border
കൊരങ്ങിണി കാട്ടുതീ: മരണം 12 ആയി
cancel

തേനി: കേരള-തമിഴ്​നാട്​ അതിർത്തിയി​ലെ കൊളുക്കുമല സന്ദര്‍ശിച്ചു​ മടങ്ങിയ കോളജ് വിദ്യാര്‍ഥികളടങ്ങുന്ന ട്രക്കിങ്​ സംഘം കാട്ടുതീയില്‍ അകപ്പെട്ട ദാരുണ സംഭവത്തിൽ മരണം 12 ആയി. കോയമ്പത്തൂർ സ്വദേശി ദിവ്യ വിശ്വനാഥനാണ് വൈകീട്ട് മരിച്ചത്. അപകടത്തിൽ ദിവ്യക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. അപകടത്തിൽ നേരത്തെ ഏഴ്​ വനിതകളടക്കം 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.  

പൊള്ളലേറ്റ്​ അതിഗുരുതരാവസ്ഥയിലായ രണ്ടു പേരടക്കം 25 പേർ മധുരയിലെയും തേനിയിലെയും മെഡിക്കൽ കോളജുകളിൽ ഇപ്പോഴും ചികിത്സയിലാണ്​. തേനി ജില്ലയിലെ കൊരങ്ങിണി വനത്തിൽ പടർന്ന തീയിൽ ഞായറാഴ്​ചയാണ്​ 36 അംഗസംഘം ​അകപ്പെട്ടത്​. ഹെലികോപ്​ടർ ഉപയോഗിച്ചും മറ്റും 25 പേരെ രക്ഷപ്പെടുത്തി. മൂന്നുപേർ മലകയറ്റത്തി​​​​​െൻറ തുടക്കത്തിൽ തന്നെ പിൻവാങ്ങിയിരുന്നു. 

20 മണിക്കൂറിനു ശേഷമാണ്​ കാട്ടുതീ നിയന്ത്രണവിധേയമായത്​. െചങ്കുത്തായ പ്രദേശത്ത്​ രക്ഷാപ്രവർത്തനം പ്രയാസമായതിനാൽ വ്യോമസേന കമാൻഡർമാർ ഉൾപ്പടെ എത്തിയാണ്​ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകിയത്​. അഗ്​നിശമന സേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് തീ തീർത്തും നിയന്ത്രണ വിധേയമാക്കാനായത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKorangi Forest FireDeath Rol
News Summary - Korangi Forest Fire: Death Roll increase to 12th -India News
Next Story