You are here

കെ.കെ. വേണുഗോപാലിനെ അറ്റോർണി ജനറലായി പുനർനിയമിച്ചു

01:30 AM
30/06/2020

ന്യൂഡൽഹി: ഇന്ത്യയുടെ അറ്റോർണി ജനറലായി കെ.കെ. വേണുഗോപാലിനെ പുനർനിയമിച്ചു. ഇതുസംബന്ധിച്ച കേന്ദ്ര സർക്കാറിന്‍റെ നിർദേശത്തിന് രാഷ്ട്രപതി അംഗീകാരം നൽകി. ഒരു വർഷത്തേക്കാണ് നിയമനം. 

2017ല്‍ ആണ് കെ.കെ. വേണുഗോപാൽ അറ്റോര്‍ണി ജനറല്‍ ആയി നിയമിതനായത്. മൂന്ന് വര്‍ഷത്തേക്ക് ആയിരുന്നു നിയമനം. കാലാവധി പൂർത്തിയാകാനിരിക്കേ പദവിയിൽ തുടരാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നു. 

റഫാൽ ഇടപാട് ഉൾപ്പടെയുള്ള നിർണായക കേസുകളിൽ കേന്ദ്ര സർക്കാറിന് പ്രതിരോധം തീർക്കാൻ കെ.കെ. വേണുഗോപാലിന് സാധിച്ചിരുന്നു. 

ഇന്ത്യയുടെ അറ്റോർണി ജനറൽ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് കെ.കെ. വേണുഗോപാൽ. കാഞ്ഞങ്ങാട് സ്വദേശിയായ ഇദ്ദേഹത്തിന് 2002ൽ പദ്മഭൂഷൺ, 2015ൽ പത്മവിഭൂഷൺ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 

Loading...
COMMENTS