Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ഠ്​​വ...

ക​ഠ്​​വ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സ്: ക്ഷേത്ര പൂജാരി അടക്കം അറു പ്രതികൾ കുറ്റക്കാർ

text_fields
bookmark_border
Kathua-rape-case
cancel

പ​ത്താ​ൻ​കോ​ട്ട്: ജ​മ്മു-​ക​ശ്​​മീ​രി​ലെ ക​ഠ്​​വ​യി​ൽ എ​ട്ടു വ​യ​സ്സു​കാ​രി​യെ ഗ്രാ​മ​ത്തി​ലെ ക്ഷേ​ത്ര​ ത്തി​ൽ ഒ​ളി​പ്പി​ച്ച്​ ക്രൂ​ര പീ​ഡ​ന​ങ്ങ​ൾ​ക്കി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ആറു പ്രതികൾ കുറ്റക ്കാർ. കഠ് വ ഗ്രാമ പ്രമുഖനും ക്ഷേത്ര പൂജാരിയുമായ വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായ സാൻജിറാം (60), സാൻജിറാമിന്‍റെ മരു മകന്‍റെ സുഹൃത്ത് ആനന്ദ് ദത്ത, സ്പെഷൽ പൊലീസ് ഓഫിസർമാരായ ദീപക് ഖജൂരിയ, സുരീന്ദർ കുമാർ വർമ, തെളിവ് നശിപ്പിച്ച പൊലീ സ് ഉദ്യോഗസ്ഥരായ തിലക് രാജ് (ഹെഡ് കോൺസ്റ്റബിൾ), ആനന്ദ് ദത്ത് (ഹീരാ നഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ) എന്നിവരെയാണ് കുറ് റക്കാരായി കോടതി കണ്ടെത്തിയത്.

കേസിലെ പ്രതിയും സാൻജിറാമിന്‍റെ അനന്തരവനുമായ പതിനഞ്ചുകാരന്‍റെ വിചാരണ കോടത ി നടത്തിയിരുന്നില്ല. പ്രതിയുടെ പ്രായം സംബന്ധിച്ച തർക്കമാണ് ഇതിന് വഴിവെച്ചത്. പ്രായം സംബന്ധിച്ച കേസ് ഹൈകോടതിയ ുടെ പരിഗണനയിലാണ്. മുഖ്യപ്രതി സാൻജിറാമിന്‍റെ മകൻ വിശാൽ ജംഗോത്രയെ തെളിവിന്‍റെ അഭാവത്തിൽ കോടതി വെറുതെവിട്ടു.

രാ​ജ്യ മ​നഃ​സാ​ക്ഷി​യെ ന​ടു​ക്കി​യ കേസിൽ ക്ഷേ​ത്ര പൂ​ജാ​രി​യും പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​മ​ട​ക്കം ഏഴ ു ​പേ​ർ​ക്കെ​തി​രാ​യ വി​ചാ​ര​ണ പൂർത്തിയാക്കി​യാ​ണ്​ പ​ഞ്ചാ​ബി​ലെ പ​ത്താ​ൻ​കോ​ട്ട്​ കോ​ട​തി​ വിധി പറഞ്ഞത്. വൈകീട്ട് നാല് മണിക്ക് പ്രതികൾക്കുള്ള ശിക്ഷ വിധിക്കും.

2018 ജൂ​ണി​ലാ​ണ്​ പ​ത്താ​ൻ​കോ​ട്ട്​ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ കേ​സി​​ൽ ര​ഹ​സ്യ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ജമ്മു കശ്മീരിലെ കഠ് വക്ക് സമീപം റസാന ഗ്രാമത്തിൽ എട്ടു വയസുകാരിയായ നാടോടിക ബാലികയെ കാണാതായത് 2018 ജനുവരി പത്തിനായിരുന്നു. വനത്തിൽ മേയാൻ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെൺകുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം ചെയ്താണ് പ്രതികളൊരാൾ തൊട്ടടുത്ത ചെറു ക്ഷേത്രത്തിലേക്കു കൊണ്ടു പോയി ഒരാഴ്ച തടവിൽവച്ചു മാനഭംഗപ്പെടുത്തി. ഭക്ഷണം നൽകാതെ ലഹരി നൽകി മയക്കിയാണ് പീഡിപ്പിച്ചത്.

മൃതപ്രായയായ പെൺകുട്ടിയെ ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയിൽ ഒളിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പ്രതികളിലൊരാൾ കൊലപ്പെടുത്തും മുൻപു പെൺകുട്ടിയെ ഒരിക്കൽക്കൂടി മാനഭംഗപ്പെടുത്തി. പിന്നീട്, കല്ല് കൊണ്ടു പെൺകുട്ടിയുടെ തലയിൽ ഇടിച്ചു കൊലപ്പെടുത്തി. മൃതദേഹം അടുത്തുള്ള വനത്തിൽ ഉപേക്ഷിച്ചു. ജനുവരി 17ന് ആണ് മൃതദേഹം കണ്ടെത്തിയത്. ഈ സമയമെല്ലാം കാണാതായ പെൺകുട്ടിക്കു വേണ്ടി കുടുംബം തിരച്ചിൽ തുടരുകയായിരുന്നു.

ഹി​ന്ദു ഭൂ​രി​പ​ക്ഷ മേ​ഖ​ല​യി​ൽ​ നി​ന്ന്​ നാ​ടോ​ടി മു​സ്​​ലിം വി​ഭാ​ഗ​ത്തെ ആ​ട്ടി​യോ​ടി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. വ​ർ​ഗീ​യ ചേ​രി​തി​രി​വു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​തി​രു​വി​ട്ട​തോ​ടെ​ കേ​സ്​ പ​ത്താ​ൻ​കോ​ട്ട് കോടതിയി​ലേ​ക്ക്​ മാ​റ്റ​ാൻ കു​ട്ടി​യു​ടെ കു​ടും​ബത്തിന്‍റെ അ​ഭ്യ​ർ​ഥന പരിഗണിച്ച സു​പ്രീം​കോ​ട​തി​ ഉത്തരവിട്ടു.

കേസിലെ പ്രതികളെ അനുകൂലിച്ച് ബി.ജെ.പി എം.എൽ.എമാർ നടത്തിയ പരസ്യ പ്രസ്താവന വലിയ വിമർശങ്ങൾക്കും പ്രതിേഷധത്തിനും വഴിവെച്ചിരുന്നു.

പ്രതികളെക്കുറിച്ച് കുറ്റപത്രത്തിൽ പറയുന്നത്:

1. സാൻജിറാം (60)

റവന്യുവകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ. സമീപത്തെ ക്ഷേത്രത്തിലെ പൂജാരി. ബ്രാഹ്മണർ താമസിക്കുന്ന പ്രദേശത്തു വന്നു വീടു വാങ്ങിയ ബഖർവാല സമുദായക്കാരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നതിനായി ഈ സംഭവങ്ങൾ ആസൂത്രണം ചെയ്തു. പതിനഞ്ചുകാരനായ അനന്തരവനോട് പെൺകുട്ടിയെ തട്ടിക്കൊണ്ടു വരാൻ ആവശ്യപ്പെട്ടു. പെൺകുട്ടിയെ തിരക്കി എത്തിയ അമ്മയോട് അവൾ ഏതോ വീട്ടിൽ സുരക്ഷിതയായി കഴിയുന്നുവെന്നും ഉടൻ മടങ്ങിവരുമെന്നും പറഞ്ഞു. കേസ് ഒതുക്കാൻ അഞ്ചുലക്ഷം രൂപ മുടക്കി.

2. പതിനഞ്ചുകാരൻ
സമീപത്തെ സ്കൂളിലെ പ്യൂണിന്‍റെ മകൻ. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിനു സ്കൂളിൽ നിന്നു പുറത്താക്കി. കുതിരകളെ മേയ്ക്കുകയായിരുന്ന പെൺകുട്ടിയെ സഹായിക്കാനെന്ന ഭാവേന കൂട്ടിക്കൊണ്ടു പോയി. വായ്മൂടിക്കെട്ടി, കയ്യുംകാലും കെട്ടി മാനഭംഗപ്പെടുത്തി. പിന്നീടു സമീപത്തെ ക്ഷേത്രത്തിലെ മുറിയിലാക്കി. കൂട്ടമാനഭംഗത്തിനു ശേഷം കല്ലു കൊണ്ടു പെൺകുട്ടിയുടെ തലയ്ക്ക് ഇടിച്ചതും ഈ പ്രതി.

3. പർവേഷ് കുമാർ (പതിനഞ്ചുകാരൻറെ സഹായി)
പെൺകുട്ടിയെ ക്ഷേത്രത്തിനുള്ളിലാക്കാൻ സഹായിച്ചു. ലഹരിമരുന്നു വാങ്ങി ബലമായി പെൺകുട്ടിക്കു നൽകി, മാനഭംഗപ്പെടുത്തി.

4. ദീപക് ഖജൂരിയ (സ്പെഷൽ പൊലീസ് ഓഫിസർ)
മാനസിക വിഭ്രാന്തിയുള്ള രോഗികൾക്കു നൽകുന്ന എപിട്രിൽ 0.5 എംജി ഗുളിക പത്തെണ്ണം വാങ്ങി മൂന്നെണ്ണം പെൺകുട്ടിക്കു ബലം പ്രയോഗിച്ചു നൽകി. പലവട്ടം മാനഭംഗപ്പെടുത്തി. കൊലപ്പെടുത്തുന്നതിനു തൊട്ടുമുമ്പ് ഒന്നുകൂടി മാനഭംഗം ചെയ്യണമെന്നു ശഠിച്ചു.

5. വിശാൽ ജംഗോത്ര
സാൻജി റാമിന്‍റെ മകൻ. യുപിയിലെ മീററ്റിൽ ബി.എസ്‌.സി വിദ്യാർഥി. പതിനഞ്ചുകാരനായ കൂട്ടുപ്രതി അറിയിച്ചതു പ്രകാരം മീററ്റിൽ നിന്ന് കഠ്‌വയിലെത്തി. പെൺകുട്ടിയെ പലതവണ മാനഭംഗപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാനും മുൻകയ്യെടുത്തു.

6. തിലക് രാജ് (ഹെഡ് കോൺസ്റ്റബിൾ)
കേസ് ഒതുക്കുന്നതിനു സാൻജിറാമുമായി കരാറുണ്ടാക്കി. അന്വേഷണ സംഘത്തോടൊപ്പം സഞ്ചരിക്കുകയും തെളിവുകൾ കഴിവതും ശേഖരിച്ചില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അഞ്ചുലക്ഷം രൂപയോളം സാൻജിറാമിൽ നിന്നു കൈപ്പറ്റി.

7. സുരീന്ദർ കുമാർ (സ്പെഷൽ പൊലീസ് ഓഫീസർ)
മാനഭംഗശ്രമം നടത്തിയതായി തെളിവില്ല. േദവാലയത്തിനുള്ളിൽ പെൺകുട്ടിയെ സൂക്ഷിച്ച ഏഴുദിവസവും (ജനുവരി 10 മുതൽ 17 വരെ) കുട്ടിയുടെ കുടുംബത്തിന്‍റെ നീക്കങ്ങളും ബഖർവാല സമുദായത്തിന്റെ നീക്കങ്ങളും നിരീക്ഷിച്ച് പ്രതികളെ അറിയിച്ചു.

8. ആനന്ദ് ദത്ത് (ഹീരാ നഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ)
കേസന്വേഷണം പൂർണമായി പ്രഹസനമാക്കി. പ്രായപൂർത്തിയാകാത്ത പ്രതിയിൽ മാത്രം കുറ്റംചുമത്തി മറ്റു പ്രതികളെ മുഴുവൻ ഒഴിവാക്കാൻ കരുനീക്കി. രക്ത സാംപിൾ പോലും ശേഖരിക്കാതെ വിട്ടു. പ്രായപൂർത്തിയാകാത്ത പ്രതി കുറ്റകൃത്യം നടത്തിയത് എങ്ങിനെ എന്നു തെളിയിക്കുന്ന വിധം ചിത്രങ്ങളും എടുത്തു. അഞ്ചു ലക്ഷം രൂപ കൈക്കൂലിയിൽ നാലു ലക്ഷം രൂപയും വാങ്ങിയത് ആനന്ദ് ദത്താണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsKathua rape caseKathua Rape Case Verdict
News Summary - Kathua Rape Case Verdict -India News
Next Story