Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതസൗഹാര്‍ദത്തിന്...

മതസൗഹാര്‍ദത്തിന് തെളിവായി രണ്ട് കശ്മീരി ഗ്രാമങ്ങള്‍

text_fields
bookmark_border
മതസൗഹാര്‍ദത്തിന് തെളിവായി രണ്ട് കശ്മീരി ഗ്രാമങ്ങള്‍
cancel

ശ്രീനഗര്‍: കശ്മീരില്‍ മതസൗഹാര്‍ദം കനത്ത ഭീഷണി നേരിടുകയാണെന്ന പ്രചാരണത്തിന് തക്ക മറുപടിയാണ് പുല്‍വാമ ജില്ലയിലെ അയല്‍ഗ്രാമങ്ങള്‍. തഹാബ് ഗ്രാമത്തിലെ ആശു തികുവും ലൊസ്വാനി ഗ്രാമത്തിലെ നീശു പണ്ഡിതയും തമ്മിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനത്തെിയവര്‍ ഗ്രാമത്തിലെ മതസൗഹാര്‍ദം കണ്ട് പുളകിതരായി. വേദിയൊരുക്കാനും അതിഥികളെ സ്വീകരിക്കാനും മുസ്ലിം, സിഖ് സുഹൃത്തുക്കള്‍ മത്സരിക്കുകയായിരുന്നു. പരമ്പരാഗത വന്‍വൂന്‍ ഗാനം ആലപിച്ചത് മുസ്ലിം സ്ത്രീകളായിരുന്നു.

ചടങ്ങ് കേമമായി സംഘടിപ്പിച്ചത് കൂടാതെ, വീടും പരിസരവും വൃത്തിയാക്കിയ ശേഷമാണ് മുസ്ലിം, സിഖ് അയല്‍വാസികള്‍ ദമ്പതികള്‍ക്ക് ആശംസപറഞ്ഞ് മടങ്ങിയത്. ഇത് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കശ്മീരിന് പുറത്തുനിന്നുമത്തെിയ പണ്ഡിറ്റുകളെ അദ്ഭുതപ്പെടുത്തി. എന്നാല്‍, വിശേഷിച്ചൊന്നും ചെയ്തില്ളെന്നായിരുന്നു ഗ്രാമീണരുടെ പ്രതികരണം. സ്വന്തം നാട്ടുകാര്‍ പരസ്പരം സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും അത് കശ്മീരിയ്യത്തിന്‍െറ ഭാഗമാണെന്നും സിഖ്, മുസ്ലിം ഗ്രാമീണര്‍ പ്രതികരിച്ചു.

മൂന്നുമാസത്തിലേറെയായി സംഘര്‍ഷം തുടരുന്ന കശ്മീരില്‍ നേരത്തെ ഉറപ്പിച്ച വിവാഹങ്ങള്‍ പലതും മാറ്റിവെച്ച വാര്‍ത്ത വ്യാപകശ്രദ്ധ നേടിയിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmiri villages
News Summary - kashmiri villages
Next Story