You are here

സമ്പൂർണ ലോക്ഡൗൺ: അന്തർ സംസ്ഥാന യാത്ര അടിയന്തരാവശ്യങ്ങൾക്കു മാത്രം

06:47 AM
14/07/2020
banglore-lockdown
ബം​ഗ​ളൂ​രു​വി​ൽ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തിനെ തുടർന്ന്​ മ​റ്റു ജി​ല്ല​ക​ളി​ലേക്കുള്ള യാത്രക്കാർ റോഡരുകിൽ വാഹനങ്ങൾ കാത്തുനിൽക്കുന്നു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു അ​ർ​ബ​ൻ, ബം​ഗ​ളൂ​രു റൂ​റ​ൽ ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണി​ന് മു​ന്നോ​ടി​യാ​യി മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. ധാ​ർ​വാ​ഡ്, ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​ക​ളി​ൽ ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് ലോ​ക്ഡൗ​ൺ. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നും അ​ന്ത​ർ സം​സ്ഥാ​ന, അ​ന്ത​ർ​ജി​ല്ല യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. ഇ​തോ​ടെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും മം​ഗ​ളൂ​രു ഉ​ൾ​പ്പെ​ട്ട ദ​ക്ഷി​ണ ക​ന്ന​ട​യി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ മ​ട​ങ്ങു​ന്ന​വ​ർ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.

അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​നു​ള്ള അ​ന്ത​ർ സം​സ്ഥാ​ന, അ​ന്ത​ർ ജി​ല്ല യാ​ത്ര​ക്ക് സേ​വാ​സി​ന്ധു പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ബം​ഗ​ളൂ​രു​വി​നു​ള്ളി​ൽ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ലും പാ​സ് എ​ടു​ക്ക​ണം. നേ​ര​ത്തേ​ത​ന്നെ ഷെ​ഡ്യൂ​ൾ ചെ​യ്ത വി​മാ​ന, ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ​ക്ക് ലോ​ക്ഡൗ​ണി​ൽ മു​ട​ക്ക​മു​ണ്ടാ​കി​ല്ല. വി​മാ​ന, ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് അ​വ​രു​ടെ ടി​ക്ക​റ്റ് കൈ​വ​ശം വെ​ച്ചു​കൊ​ണ്ട് ടാ​ക്സി​യി​ലോ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലോ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കോ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലേ​ക്കോ പോ​കു​ന്ന​തി​നും വ​രു​ന്ന​തി​നും ത​ട​സ്സ​മി​ല്ല. 

അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന ഉ​ച്ച​ക്ക് 12 വ​രെ മാ​ത്രം

ബം​ഗ​ളൂ​രു​വി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ പു​ല​ർ​ച്ച അ​ഞ്ചു മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ മാ​ത്ര​മാ​യി​രി​ക്കും തു​റ​ക്കു​ക. മ​റ്റു വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട​ണം. പ​ഴം, പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക്, പാ​ൽ, മ​ത്സ്യ, മാം​സ ക​ട​ക​ൾ തു​ട​ങ്ങി​യ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ഉ​ച്ച​ക്ക് 12വ​രെ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. ഫാ​ർ​മ​സി​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. 

അ​വ​ശ്യ സ​ർ​വി​സി​ൽ ഉ​ൾ​പ്പെ​ടാ​ത്ത അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഭാ​സ്ക​ർ റാ​വു പ​റ​ഞ്ഞു. ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​കും. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ടും. മ​ദ്യ​ശാ​ല​ക​ളും ബാ​റു​ക​ളും തു​റ​ക്കി​ല്ല. പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക് വി​ല​ക്കു​ണ്ടാ​കും. നി​യ​ന്ത്രി​ത മേ​ഖ​ല​യി​ൽ ഒ​ഴി​കെ കൃ​ഷി​ക്ക് അ​നു​മ​തി​യു​ണ്ട്. തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും അ​വ​ശ്യ സേ​വ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ഐ​ഡി കാ​ർ​ഡ് കാ​ണി​ച്ചാ​ൽ യാ​ത്ര​ചെ​യ്യാം. 

ഹോ​ട്ട​ലു​ക​ളി​ൽ പാ​ർ​സ​ൽ

ഹോ​ട്ട​ലു​ക​ളി​ൽ പാ​ർ​സ​ൽ ന​ൽ​കു​ന്ന​തി​നാ​യി അ​ടു​ക്ക​ള മാ​ത്രം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കും. ഒാ​ൺ​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ഉ​ണ്ടാ​കും. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ഒാ​ൺ​ലൈ​ൻ ഡൈ​ലി​വ​റി​യും ഉ​ണ്ടാ​കും. കെ.​എ​സ്.​ആ​ർ.​ടി.​സി, ബി.​എം.​ടി.​സി, ഒാ​ട്ടോ, ടാ​ക്സി തു​ട​ങ്ങി​യ​വ​യൊ​ന്നും ഉ​ണ്ടാ​കി​ല്ല. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് ഒാ​ട്ടോ​യും ടാ​ക്സി​യും ഉ​പ​യോ​ഗി​ക്കാം.

പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹാ​ൾ ടി​ക്ക​റ്റ് കൈ​വ​ശം വെ​ച്ച്  ഒാ​ട്ടോ​യി​ലും ടാ​ക്സി​യി​ലും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലും പ​രീ​ക്ഷ ഹാ​ളി​ലെ​ത്താം. നി​യ​ന്ത്രി​ത മേ​ഖ​ല​ക്ക് പു​റ​മെ​യു​ള്ള​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബാ​ങ്കു​ക​ൾ​ക്കും ഇ​ൻ​ഷു​റ​ൻ​സ് ഒാ​ഫി​സു​ക​ൾ​ക്കും പ്ര​വ​ർ​ത്തി​ക്കാം. എ.​ടി.​എ​മ്മു​ക​ളും ഉ​ണ്ടാ​കും.

Loading...
COMMENTS