You are here

വധശിക്ഷ ഒഴിവാക്കണമെന്ന നിലപാടിൽ കർണാടകയും ത്രിപുരയും 

  • ഭ​ര​ണം മാറിയതിനാൽ ത്രി​പു​ര തീ​രു​മാ​നം  മാ​റ്റി​യേ​ക്കും

00:06 AM
14/03/2018
hanging

ന്യൂ​ഡ​ൽ​ഹി: വ​ധ​ശി​ക്ഷ നി​ർ​ത്ത​ലാ​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള സം​സ്​​ഥാ​ന​ങ്ങ​ൾ ക​ർ​ണാ​ട​ക​യും ത്രി​പു​ര​യും മാ​ത്രം. വ​ധ​ശി​ക്ഷ തു​ട​ര​ണോ എ​ന്ന കാ​ര്യ​ത്തി​ൽ സം​സ്​​ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യം തേ​ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യ നി​ർ​ദേ​ശ​ത്തോ​ടു​ള്ള പ്ര​തി​ക​ര​ണ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ഇ​തു​വ​രെ 14 സം​സ്​​ഥാ​ന​ങ്ങ​ളും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ്​ മ​റു​പ​ടി ന​ൽ​കി​യ​ത്. 2015ൽ ​ജ​സ്​​റ്റി​സ്​ എ.​പി. ഷാ ​അ​ധ്യ​ക്ഷ​നാ​യ നി​യ​മ​കാ​ര്യ ക​മീ​ഷ​​​െൻറ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഭീ​ക​ര​ത​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത കേ​സു​ക​ളി​ൽ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കു​ന്ന കാ​ര്യം നി​ർ​ദേ​ശി​ച്ച​ത്. തു​ട​ർ​ന്ന്, കേ​ന്ദ്രം ഇൗ ​വി​ഷ​യ​ത്തി​ൽ സം​സ്​​ഥാ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടു​ക​യാ​യി​രു​ന്നു. 

ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്​​ഗ​ഢ്​, രാ​ജ​സ്​​ഥാ​ൻ, ബി​ഹാ​ർ, ഝാ​ർ​ഖ​ണ്ഡ്, ത​മി​ഴ്​​നാ​ട്, ന്യൂ​ഡ​ൽ​ഹി സ​ർ​ക്കാ​റു​ക​ളാ​ണ്​ വ​ധ​ശി​ക്ഷ​യെ അ​നു​കൂ​ലി​ച്ച​ത്. ത്രി​പു​ര​യി​ൽ ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​യ​തോ​ടെ, ഇൗ ​വി​ഷ​യ​ത്തി​ലെ നി​ല​പാ​ടും മാ​റി​യേ​ക്കും. കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം പോ​ലു​ള്ള കൊ​ടും​കു​റ്റ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ വ​ധ​ശി​ക്ഷ ഉ​പ​ക​രി​ക്കു​മെ​ന്ന നി​ല​പാ​ടാ​ണ്​ 12 സം​സ്​​ഥാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​ത്. ചൈ​ന, ഇ​റാ​ൻ, ഇ​റാ​ഖ്, സൗ​ദി പോ​ലു​ള്ള ചി​ല രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ വ​ധ​ശി​ക്ഷ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന്​ നി​യ​മ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. 2014 ഒാ​ടെ, 98 രാ​ജ്യ​ങ്ങ​ളാ​ണ്​ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി​യ​ത്. ഏ​ഴ്​ രാ​ജ്യ​ങ്ങ​ൾ അ​പൂ​ർ​വ സം​ഭ​വ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി വ​ധ​ശി​ക്ഷ മാ​റ്റി. 35 രാ​ജ്യ​ങ്ങ​ൾ പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ വ​ധ​ശി​ക്ഷ ന​ൽ​കാ​റു​മി​ല്ല. 

COMMENTS