You are here

അനാഥരുടെ ജീവിതം തകർക്കരുത് –കാന്തപ​ുരം

23:35 PM
12/07/2018

ന്യൂ​ഡ​ൽ​ഹി: യ​തീം​ഖാ​ന​ക​ൾ ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ പ്ര​ത്യേ​ക സം​വി​ധാ​ന​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വ​രേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും നി​ല​വി​ൽ അ​വ​യെ നി​യ​ന്ത്രി​ക്കു​ന്ന യ​തീം​ഖാ​ന ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ന്​ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി അ​നാ​ഥ​ക​ളു​ടെ ജീ​വ​ൻ ഭ​ദ്ര​മാ​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ളാ​ണ്​ ആ​വി​ഷ്​​ക​രി​ക്കേ​ണ്ട​തെ​ന്നും അ​ഖി​ലേ​ന്ത്യ സു​ന്നി ജം​ഇ​യ്യ​തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നി​യ​മം സ​ങ്കീ​ർ​ണ​മാ​ക്കി അ​നാ​ഥ​ക​ളു​ടെ ജീ​വി​തം ത​ക​ർ​ക്ക​രു​ത്.

മ​റ്റ്​ അ​നാ​ഥാ​ല​യ​ങ്ങ​ളു​മാ​യും സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യും താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ളാ​ണ്​ യ​തീം​ഖാ​ന​ക​ളി​ലു​ള്ള​ത്. എ​ന്നാ​ൽ, സ​ങ്കീ​ർ​ണ​വും അ​പ്രാ​യോ​ഗി​ക​വു​മാ​യ ഉ​പാ​ധി​ക​ൾ വെ​ച്ചാ​ൽ യ​തീം​ഖാ​ന​ക​ൾ ന​ട​ത്താ​ൻ പ്ര​യാ​സ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​െ​ത്ത ത​ക​ർ​ക്കാ​ൻ ആ​സൂ​ത്രി​ത ശ്ര​മ​മാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ കാ​ന്ത​പു​രം ആ​രോ​പി​ച്ചു. രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ മ​ത​വി​ഷ​യ​ങ്ങ​ളും മ​താ​ചാ​ര​ങ്ങ​ളു​മേ​റ്റെ​ടു​ക്കു​ന്ന​ത്​ ഗു​ണ​മാ​ണെ​ന്ന്​ തോ​ന്നു​ന്നി​ല്ലെ​ന്ന്​ സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സം​ഘം രാ​മാ​യ​ണ മാ​സാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തോ​ട്​ കാ​ന്ത​പു​രം പ്ര​തി​ക​രി​ച്ച​​ു.

Loading...
COMMENTS