Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംഘ്​പരിവാർ പ്രതിഷേധം:...

സംഘ്​പരിവാർ പ്രതിഷേധം: ഗുൽബർഗ സർവകലാശാലയിൽ കനയ്യ കുമാറി​െൻറ പരിപാടി തടഞ്ഞു

text_fields
bookmark_border
kanhaiya-kumar
cancel

ബം​ഗ​ളൂ​രു: ജെ.​എ​ൻ.​യു മു​ൻ വി​ദ്യാ​ർ​ഥി ​നേ​താ​വും ആ​ക്​​ടി​വി​സ്​​റ്റു​മാ​യ ക​ന​യ്യ കു​മാ​റി​​​െൻറ പ്ര ​ഭാ​ഷ​ണം സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ സം​സ്​​ഥാ​നം ഇ​ട​പെ​ട്ട്​ വേ​ദി​മാ​റ്റി. വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ലെ ഗു​ൽ​ബ​ർ​ഗ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി​യാ​ണ്​ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച്​ കാ​മ്പ​സി​നു​ള്ളി​ൽ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി.​ആ​ർ. അം​ബേ​ദ്​​ക​ർ പ​ഠ​ന ഗ​വേ​ഷ​ണ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ചൊ​വ്വാ​ഴ്​​ച ന​ട​ത്താ​നി​രു​ന്ന പ്ര​ഭാ​ഷ​ണ​ത്തി​ന്​ വൈ​സ്​ ചാ​ൻ​സ​ല​ർ ഇ​ൻ ചാ​ർ​ജ്​ പ​രി​മ​ള അം​ബേ​ദ്​​ക​ർ അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ന്​ പു​റ​ത്തു​ള്ള വി​ശേ​ശ്വ​ര​യ്യ എ​ൻ​ജി​നീ​യ​റി​ങ്​ ഭ​വ​നി​ലേ​ക്ക്​ പ​രി​പാ​ടി മാ​റ്റി. ക​ന​യ്യ കു​മാ​റി​​​െൻറ പ​രി​പാ​ടി അ​ര​ങ്ങേ​റി​യാ​ൽ കാ​മ്പ​സി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും സം​ഘ​ർ​ഷ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ന​ൽ​കി​യ മു​ന്ന​റി​യി​പ്പി​െ​ന തു​ട​ർ​ന്നാ​ണ്​ അ​നു​മ​തി പി​ൻ​വ​ലി​ച്ച​തെ​ന്ന്​ വി.​സി അ​റി​യി​ച്ചു. ക​ന​യ്യ കു​മാ​ർ കാ​മ്പ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും വി​ല​ക്കി​യി​ട്ടു​ണ്ട്.

ഗു​ൽ​ബ​ർ​ഗ സ​ർ​വ​ക​ലാ​ശാ​ല റി​സ​ർ​ച്ച്​ സ്​​കോ​ളേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നും ​െഗ​സ്​​റ്റ്​ ​െല​ക്​​ച​റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ‘ഭ​ര​ണ​ഘ​ട​ന​യും യു​വാ​ക്ക​ളു​ടെ പ​ങ്കും’ എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു ക​ന​യ്യ കു​മാ​റി​​​െൻറ പ്ര​ഭാ​ഷ​ണം.

മോദിക്കാലത്ത്​ ജനാധിപത്യം അപകടത്തിൽ –കനയ്യ കുമാർ
ബം​ഗ​ളൂ​രു: ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​കാ​ല​ത്ത്​ ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലാ​ണെ​ന്ന്​ ജെ.​എ​ൻ.​യു മു​ൻ വി​ദ്യാ​ർ​ഥി നേ​താ​വ്​ ക​ന​യ്യ കു​മാ​ർ പ​റ​ഞ്ഞു. ഗു​ൽ​ബ​ർ​ഗ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ത​​​െൻറ പ്ര​ഭാ​ഷ​ണം അ​വ​സാ​ന നി​മി​ഷം അ​ധി​കൃ​ത​ർ വി​ല​ക്കി​യ​തി​നു​ പി​ന്നാ​ലെ ക​ല​ബു​റ​ഗി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു​സ്ഥാ​പ​ന​ങ്ങ​ളെ​യും സ്വ​ത​ന്ത്ര സം​വി​ധാ​ന​ങ്ങ​ളെ​യും ബി.​ജെ.​പി ഭ​ര​ണ​കാ​ല​ത്ത്​ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsKanhaiyya kumar
News Summary - Kanhaiyya kumar Stopped-India News
Next Story