Top
Begin typing your search above and press return to search.
exit_to_app
exit_to_app
കനയ്യ കുമാർ എൻ.ഡി.എയിലേക്ക്​? നിതീഷ്​ മന്ത്രിസഭയിലെ മന്ത്രിയുമായി കൂടിക്കാഴ്​ചക്കു പിറകെ അഭ്യൂഹങ്ങൾ
cancel
Homechevron_rightNewschevron_rightIndiachevron_rightകനയ്യ കുമാർ...

കനയ്യ കുമാർ എൻ.ഡി.എയിലേക്ക്​? നിതീഷ്​ മന്ത്രിസഭയിലെ മന്ത്രിയുമായി കൂടിക്കാഴ്​ചക്കു പിറകെ അഭ്യൂഹങ്ങൾ

text_fields
bookmark_border

പട്​ന: ബിഹാറിലും ദേശീയ തലത്തിലും വിദ്യാർഥി​ രാഷ്​ട്രീയത്തി​​െൻറയും ഒപ്പം കമ്യൂണിസ്​റ്റ്​ ദർശനങ്ങളുടെയും ശബ്​ദമായി രംഗത്തുളള കനയ്യ കുമാർ എൻ.ഡി.എയിലേക്കെന്ന്​ സൂചന. ബിഹാർ മന്ത്രിയും മുഖ്യമന്ത്രി നിതീഷ്​ കുമാറി​െൻറ വലംകൈയുമായ അശോക്​ ചൗധരിയുമായി നടത്തിയ കൂടിക്കാഴ്​ചക്കു പിറകെയാണ്​ അഭ്യൂഹങ്ങൾ കൊഴുക്കുന്നത്​.

ജെ.എൻ.യു മുൻവിദ്യാർഥി നേതാവായിരുന്ന കനയ്യ അടുത്തിടെ നിതീഷുമായി കൂടുതൽ അടുപ്പം പുലർത്തുന്നത്​ രാഷ്​ട്രീയ മാറ്റത്തി​െൻറ​ സൂചനയായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇതിനു പിന്നാലെയാണ്​ സുപ്രധാന കൂടിക്കാഴ്​ച.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജനതാദൾ-യു പ്രചാരണ തലവനായി പ്രവർത്തിച്ച ചൗധരി സംസ്​ഥാനത്തെ ഏക ബി.എസ്​.പി എം.എൽ.എ സമ ഖാൻ, സ്വതന്ത്ര അംഗം സുമിത്​ സിങ്​ എന്നിവരുടെ പിന്തുണ ഉറപ്പാക്കുന്നതിൽ പങ്കു വഹിച്ചയാളാണ്​. ഇരുവരും കഴിഞ്ഞ ആഴ്​ചയോടെ നിതീഷ്​ മന്ത്രിസഭയിൽ അംഗങ്ങളായി. കനയ്യയെ കൂടി സഖ്യത്തി​െൻറ ഭാഗമാക്കുകയാണോ ലക്ഷ്യമെന്നാണ്​ രാഷ്​ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്​.

ബിഹാറിൽ മുൻനിര സി.​പി.ഐ നേതാവ്​ കൂടിയായ കനയ്യയെ അടുത്തിടെ പാർട്ടി ശാസിച്ചിരുന്നു. പട്​നയിൽ പാർട്ടി ആസ്​ഥാനത്ത്​ സി.പി.ഐ പ്രവർത്തകനു നേരെ കനയ്യ കൈയേറ്റം നടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു ശാസന.

കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പ്​ കാലത്തും കനയ്യയും പാർട്ടിയും തമ്മിൽ ഭിന്നത തല​െപാക്കിയത്​ വാർത്തയായിരുന്നു. ജനകീയ പിരിവിലൂടെ സമാഹരിച്ച തുകയിൽ ഒരു ഭാഗം തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ വിനിയോഗിക്കണമെന്നായിരുന്നു പാർട്ടി ആവശ്യം. ബെഗുസറായ്​ മണ്​ഡലത്തിൽ പാർട്ടി ബാനറിൽ മത്സരിച്ച കനയ്യ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ്​ സിങ്ങിനോട്​ വൻ മാർജിനിൽ പരാജയപ്പെട്ടു. അശോക്​ ചൗധരിയുമായി നടന്ന കൂടിക്കാഴ്​ചയിൽ രാഷ്​ട്രീയമില്ലെന്നാണ്​ ഇരുനേതാക്കളുടെയും പ്രതികരണം.

Show Full Article
TAGS:Kanhaiya Kumar NDA Nitish Kumar Aide 
Next Story