You are here

ജി​യോ: ശ്രേഷ്​ഠപദവിക്ക്​ ഇറങ്ങിയത്​ അംബാനി ​നേരിട്ട്​

jio_institute modi ambani
മുകേഷ് അംബാനി, നരേന്ദ്ര മോദി

ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സി​​െൻറ ജി​യോ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ന്​ ഉ​ന്ന​ത വി​ദ്യാ​ല​യ​ത്തി​നു​ള്ള ശ്രേ​ഷ്​​ഠ​പ​ദ​വി നേ​ടി​യെ​ടു​ക്കു​ന്ന​തി​ന്​ മു​കേ​ഷ്​ അം​ബാ​നി നേ​രി​ട്ടി​റ​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ട്. കേ​ന്ദ്രം നി​േ​യാ​ഗി​ച്ച എ​ൻ. ഗോ​പാ​ല​സ്വാ​മി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​ക്ക്​ ​ മു​മ്പാ​കെ, ഇ​നി​യും തു​ട​ങ്ങാ​ത്ത ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട​ി​​െൻറ വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ക്കാ​ൻ എ​ത്തി​യ എ​ട്ടം​ഗ റി​ല​യ​ൻ​സ്​ സം​ഘ​ത്തെ ന​യി​ച്ച​ത്​ മു​കേ​ഷ്​ അം​ബാ​നി​യാ​യി​രു​ന്നു. കേ​ന്ദ്ര ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വി​ന​യ്ശീ​ൽ ഒ​ബ്​​റോ​യി​യും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ​2016ൽ ​കേ​ന്ദ്ര ബ​ജ​റ്റി​ൽ പ​ദ്ധ​തി ​പ്ര​ഖ്യാ​പി​ക്കു​േ​​മ്പാ​ൾ വി​ന​യ്​​ശീ​ൽ ഒ​ബ്​​റോ​യി​യാ​യി​രു​ന്നു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി. 

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ത​ങ്ങ​ള്‍ക്കു​ള്ള മു​ന്‍പ​രി​ച​യം അം​ബാ​നി സ​മി​തി​ക്കു മു​മ്പാ​കെ വി​ശ​ദീ​ക​രി​ച്ചു. ധീ​രു​ഭാ​യി അം​ബാ​നി ഇ​ൻ​റ​ർ നാ​ഷ​ന​ൽ സ്‌​കൂ​ള്‍, 13 റി​ല​യ​ന്‍സ് ഫൗ​ണ്ടേ​ഷ​ന്‍ സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 13,000 വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ഠി​ക്കു​ന്നു​ണ്ട്. ധീ​രു​ഭാ​യി അം​ബാ​നി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി, പ​ണ്ഡി​റ്റ് ദീ​ന്‍ദ​യാ​ൽ പെ​ട്രോ​ളി​യം യൂ​നി​വേ​ഴ്‌​സി​റ്റി തു​ട​ങ്ങി​യ​വ ന​ട​ത്തു​ന്ന പ​രി​ച​യം. ബം​ഗ​ളൂ​രു ​​െഎ.​െ​എ.​എ​മ്മി​​െൻറ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ താ​ൻ അം​ഗ​മാ​ണ്​ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ച​താ​യാ​ണ്​​ റി​പ്പോ​ർ​ട്ട്. 

അ​തേ​സ​മ​യം, ജി​യോ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ന്​ ശ്രേ​ഷ്​​ഠ​പ​ദ​വി ന​ൽ​കാ​ൻ ത​നി​ക്ക്​ സ​മ്മ​ർ​ദ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ വി​ദ​ഗ്​​ധ സ​മി​തി അ​ധ്യ​ക്ഷ​നാ​യ എ​ൻ. ഗോ​പാ​ല​സ്വാ​മി വ്യ​ക്ത​മാ​ക്കി. 

Loading...
COMMENTS