Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയക്ക്​ നിത്യനിദ്ര

ജയക്ക്​ നിത്യനിദ്ര

text_fields
bookmark_border
ജയക്ക്​ നിത്യനിദ്ര
cancel

ചെന്നൈ: രാജ്യത്തിന്‍െറയാകെ ഹൃദയാഞ്ജലിയേറ്റുവാങ്ങി ആ രാഷ്ട്രീയതാരകം ഓര്‍മയിലേക്ക്. തമിഴ്ജനതയുടെ ഇദയവായ്പ് കണ്ണീര്‍ത്തിരയായി തേങ്ങിയ ചെന്നൈയിലെ മറീന ബീച്ചില്‍ ജെ. ജയലളിതക്ക് നിത്യനിദ്ര. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുള്ള രാഷ്ട്രനേതൃത്വം അന്ത്യാഭിവാദ്യം അര്‍പ്പിക്കാനത്തെി.

എം.ജി.ആറിന്‍െറ വിയോഗശേഷം ചെന്നൈ നഗരം കണ്ട ഏറ്റവും വികാരനിര്‍ഭരമായ അന്ത്യയാത്രയായിരുന്നു പുരട്ചി തലൈവിയുടേത്. തനിക്ക് പ്രിയങ്കരമായ പച്ചനിറത്തിലുള്ള സാരി പുതച്ച്, പൊട്ടും സിന്ദൂരവുമണിഞ്ഞ് തികഞ്ഞ പ്രൗഢിയോടെയായിരുന്നു യാത്ര. മൃതദേഹം വഹിച്ച സൈനികട്രക്ക് രാജാജി ഹാളില്‍നിന്ന് മൂന്നുകിലോമീറ്റര്‍ ദൂരമുള്ള മറീന ബീച്ചിലത്തൊന്‍ ഒരു മണിക്കൂറിലേറെയെടുത്തു. പതിനായിരങ്ങള്‍ പൂക്കളെറിഞ്ഞും പ്രാര്‍ഥിച്ചും ‘അമ്മ’യെ അനുഗമിച്ചു.
തിങ്കളാഴ്ച രാത്രി 11.30ന് അന്തരിച്ച ജയലളിതയുടെ മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപ്പോളോ ആശുപത്രിയില്‍നിന്ന് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ പൊയസ് ഗാര്‍ഡനിലത്തെിച്ചത്. രാവിലെ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനുകൊണ്ടുവന്നു. ആറുതവണ മുഖ്യമന്ത്രിയായ ജയയുടെ മൃതദേഹത്തില്‍ നാല് സൈനികര്‍ ദേശീയപതാക പുതപ്പിച്ചു. മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വവും മന്ത്രിമാരും പാര്‍ട്ടി എം.എല്‍.എമാരും എം.പിമാരുമാണ് ആദ്യം ആദരാഞ്ജലിയര്‍പ്പിച്ചത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍സിങ്, എച്ച്.ഡി. ദേവഗൗഡ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍(ദല്‍ഹി), നവീന്‍ പട്നായിക്(ഒഡീഷ), അഖിലേഷ് യാദവ്(യു.പി), സിദ്ധരാമയ്യ(കര്‍ണാടക), ചന്ദ്രബാബു നായിഡു (ആന്ധ്ര), ശിവരാജ് ചൗഹാന്‍ (മധ്യപ്രദേശ്) തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. തമിഴ്നാട് പ്രതിപക്ഷനേതാവ് സ്റ്റാലിന്‍, കനിമൊഴി, നടന്മാരായ രജനീകാന്ത്, വിജയ്കാന്ത്, പ്രഭു, വിജയ് തുടങ്ങിയവരും ജയയെ അവസാനമായി കാണാനത്തെി.
കേരളത്തില്‍നിന്ന് ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ആദരാജ്ഞലിയര്‍പ്പിച്ചു.
മൃതദേഹം പൊതുദര്‍ശനത്തിനുവച്ച രാജാജി ഹാളിലെ കാഴ്ച ഹൃദയഭേദകമായിരുന്നു. പതിനായിരങ്ങള്‍ ‘അമ്മേ’ എന്ന് അലറിവിളിച്ചും നെഞ്ചിലടിച്ചും ഹാളിനെ ഇളക്കിമറിച്ചു. കഴിഞ്ഞരാത്രി വരെ നിറകണ്ണുമായി പ്രാര്‍ഥനയോടെ കാത്തിരുന്നവര്‍ ആ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ വിങ്ങിപ്പൊട്ടി. ചെന്നൈയെ നിശ്ചലമാക്കി ജനം ജയയെ അവസാനമായി കാണാന്‍ ഒഴുകിയത്തെി. അനുനിമിഷം ജനക്കൂട്ടം പെരുകിപ്പെരുകിവന്നു. കനത്ത സുരക്ഷാസന്നാഹമാണ് ഇവിടെ വിന്യസിച്ചിരുന്നത്. പതിവിനുവിരുദ്ധമായി ആത്മനിയന്ത്രണത്തോടെയാണ് ജനം സ്വന്തം തലൈവിക്ക് വിട നല്‍കിയത്. ഒരുനോക്കുകാണാനുള്ള ആഗ്രഹത്തില്‍ സ്ത്രീകള്‍ ബാരിക്കേഡ് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് സൗമനസ്യത്തോടെ അവരെ മാറ്റിനിര്‍ത്തുകയായിരുന്നു. എവിടെയും അനിഷ്ടസംഭവങ്ങളുണ്ടായില്ല. ദേശീയ- സംസ്ഥാന ദു$ഖാചരണത്തിന്‍െറ ഭാഗമായി ഗ്രാമങ്ങളും നഗരങ്ങളും ശോകമൂകമായിരുന്നു. ഓട്ടോറിക്ഷയടക്കമുള്ള പൊതുവാഹനങ്ങള്‍ ഓടിയില്ല. ചുരുക്കം സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയത്. കടകള്‍ അടഞ്ഞുകിടന്നു.
വൈകീട്ട് 4.30നാണ് മറീന ബീച്ചിലേക്കുള്ള വിലാപയാത്ര തുടങ്ങിയത്. മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ അനുഗമിച്ചു. 5.36ന് വിലാപയാത്ര മറീന ബീച്ചിലത്തെി. മൃതദേഹം ശവമഞ്ചത്തിലേക്ക് മാറ്റുകയും അന്ത്യകര്‍മങ്ങള്‍ തുടങ്ങുകയും ചെയ്തു. മൂന്ന് സൈനിക വിഭാഗങ്ങളും അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. തമിഴ്നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു അന്ത്യാഭിവാദ്യം അര്‍പ്പിച്ചശേഷം ഭൗതികശരീരം അടക്കം ചെയ്തു. ശവമഞ്ചത്തില്‍ പുരട്ചി തലൈവി ശെല്‍വി ജെ. ജയലളിത എന്ന് ഇംഗ്ളിഷിലും തമിഴിലും രേഖപ്പെടുത്തിയിരുന്നു. ജയലളിതയുടെ സമുദായ ആചാരപ്രകാരം മൃതദേഹം ദഹിപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍, സര്‍വ ആചാരങ്ങള്‍ക്കുമപ്പുറം ദ്രാവിഡ രാഷ്ട്രീയ നേതാക്കളുടെ പാത പിന്തുടര്‍ന്നാണ് ജയലളിതയുടെ മൃതദേഹം അടക്കം ചെയ്തത്.
രോഗമുക്തയാകുമെന്ന പ്രതീക്ഷക്കിടയിലാണ് അപ്രതീക്ഷിത അന്ത്യമെന്ന് ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി അവര്‍ ധീരമായി പ്രവര്‍ത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും ജയക്ക് ആദരാഞ്ലിയര്‍പ്പിച്ച് പിരിഞ്ഞു. ജയയോടുള്ള ആദരസൂചകമായി ഇന്നലെ ദേശീയ ദു
$ഖാചരണമായിരുന്നു. രാഷ്ട്രപതിഭവനില്‍ ദേശീയപതാക പാതി താഴ്ത്തിക്കെട്ടി. തമിഴ്നാട്ടില്‍ ഏഴുദിവസം ദു$ഖാചരണമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നുദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലും ഇന്നലെ പൊതുഅവധിയായിരുന്നു.

 എം.ജി.ആറിന്‍റെ മൃതദേഹം സംസ്‌കരിച്ച അണ്ണാ സ്‌ക്വയറില്‍ തന്നെയും അടക്കം ചെയ്യണമെന്ന ജയലളിതയുടെ അന്ത്യാഭിലാഷമാണ് അവിടെ തന്നെ സംസ്കരിക്കാൻ കാരണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:J Jayalalithaa
News Summary - jayalalitha remiains in tamilans memory
Next Story