You are here

അനന്ത്​നാഗിൽ തീവ്രവാദി ആക്രമണം; സി.ആർ.പി.എഫ്​ ജവാനും ഒരു കുട്ടിയും കൊല്ലപ്പെട്ടു

13:24 PM
26/06/2020
crpf
Representational image

ശ്രീനഗർ: ജമ്മു-കശ്​മീരിലെ അനന്ത്​നാഗിൽ സുരക്ഷാ ഉ​േദ്യോഗസ്​ഥർക്കുനേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു കേന്ദ്ര റിസർവ്​ പൊലീസ്​ സേന (സി.ആർ.പി.എഫ്​) ജവാനും ഒരു കുട്ടിയും കൊല്ലപ്പെട്ടു.

അനന്ത്​നാഗിലെ ബിജ്​ബെഹര പ്രദേശത്ത്​ ഹൈവേ പട്രോളിങ്​ നടത്തുകയായിരുന്ന സി.ആർ.പി.എഫ്​ സംഘത്തിനുനേരെയാണ്​ ആക്രമണമുണ്ടായത്​. ഒരു സി.ആർ.പി.എഫ്​ ജവാനും ആറു വയസ്സുള്ള പ്ര​ദേശത്തെ ഒരു കുട്ടിക്കും ഗുരുതര പരിക്കേറ്റു. ഇവരെ ബിജ്​ബെഹരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി​മധ്യേ മരിച്ചുവെന്ന്​ സി.ആർ.പി.എഫ്​ വൃത്തങ്ങൾ വ്യക്​തമാക്കി.

നേരത്തേ, പുൽവാമ ജില്ലയിലെ അവന്തിപുരയിലെ ത്രാൾ ഏരിയയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന്​ തീവ്രവാദികളെ വധിച്ചിരുന്നു.    

Latest Video:

Loading...
COMMENTS