You are here

ഇന്ത്യയിൽ 18,500 പുതിയ കോവിഡ്​ രോഗികൾ; മരണം 17,000ലേക്ക്​

10:09 AM
30/06/2020
covid-19

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 18,522 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 5,66,840 ആയി. 16,893 പേർ ഇതുവരെ കോവിഡ്​ ബാധിച്ച്​ രാജ്യത്ത്​ മരിച്ചു. 418 പേരാണ്​ കഴിഞ്ഞ ദിവസം മരിച്ചത്​. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്​ പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​. 

2,15,125 പേരാണ്​ രോഗംബാധിച്ച്​ ചികിൽസയിലുള്ളത്​. 3,34,822 ​പേർക്കാണ്​ രോഗം ഭേദമായത്​. 59 ശതമാനമാണ്​ ഇന്ത്യയിലെ രോഗമുക്​തി നിരക്ക്​. ഇതുവരെ രാജ്യത്ത്​ 86 ലക്ഷം കോവിഡ്​ പരിശോധനകൾ നടത്തിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു. 

അതേസമയം, കേന്ദ്രസർക്കാർ പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്​ഡൗൺ ഇളവുകൾ ബുധനാഴ്​ച നിവലിൽ വരും. കോവിഡ്​ ബാധിതരു​ടെ എണ്ണം അതിവേഗം ഉയരുന്ന സാഹചര്യത്തിൽ വലിയ ഇളവുകൾ കേന്ദ്രസർക്കാർ നൽകിയിട്ടില്ല. ജൂലൈ 31 വരെ സ്​കൂളുകളും കോളജുകളും അടഞ്ഞു തന്നെ കിടക്കും. 

Loading...
COMMENTS