You are here

ആദ്യം കോൺഗ്രസിൽ, രാ​ത്രി ബി.ജെ.പിയിൽ, പിറ്റേന്ന് വൈ​കു​ന്നേ​രം കോൺഗ്രസിൽ

23:46 PM
16/05/2018
R-Shankar-MLA-

ബം​ഗ​ളൂ​രു: തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​മ​റി​ഞ്ഞ​തു​മു​ത​ൽ സ്വ​ത​ന്ത്ര​ർ​ക്കാ​ണ്​ ക​ർ​ണാ​ട​ക​യി​ൽ ഡി​മാ​ൻ​ഡ്​​. ബി.​ജെ.​പി​യു​ടെ​യും കോ​ൺ​ഗ്ര​സി​​​​െൻറ​യും ക്യാ​മ്പി​ൽ​നി​ന്ന്​ തു​രു​തു​രാ വി​ളി​യും രാ​ജ​പ​രി​ഗ​ണ​ന​യും. റാ​ണി​ബെ​ന്നൂ​രി​ൽ സ്​​പീ​ക്ക​ർ കെ.​ബി. കോ​ലി​വാ​ഡി​നെ തോ​ൽ​പി​ച്ച ആ​ർ. ശ​ങ്ക​ർ ഇ​പ്പോ​ൾ ഏ​തു ക​ള​ത്തി​ലാ​ണെ​ന്ന്​ ഉ​റ​പ്പി​ച്ചു പ​റ​യാ​നാ​വാ​ത്ത സ്​​ഥി​തി​യാ​ണ്. കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​നാ​യ ശ​ങ്ക​ർ പാ​ർ​ട്ടി ടി​ക്ക​റ്റ്​ ല​ഭി​ക്കാ​ത്ത​തി​നാ​ൽ കെ.​പി.​ജെ.​പി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ മ​ത്സ​രി​ച്ച​ത്. ഫ​ല​മ​റി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ ശ​ങ്ക​റി​നെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ക്കാ​ൻ വ​ട​ക്ക​ൻ ജി​ല്ല​യാ​യ ഹാ​വേ​രി​യി​ലേ​ക്ക്​ കോ​ൺ​ഗ്ര​സ്​ ഹെ​ലി​കോ​പ്​​ട​ർ അ​യ​ച്ചി​രു​ന്നു​വ​ത്രെ. 

എ​ന്നാ​ൽ, ചൊ​വ്വാ​ഴ്​​ച രാ​ത്രി ബി.​ജെ.​പി​ക്ക്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്​ ശ​ങ്ക​ർ കോ​ൺ​ഗ്ര​സ്​ ക്യാ​മ്പി​നെ ഞെ​ട്ടി​ച്ചു. ബു​ധ​നാ​ഴ്​​ച രാ​വി​ലെ ബി.​ജെ.​പി നേ​താ​വ്​ കെ.​എ​സ്. ഇൗ​ശ്വ​ര​പ്പ​യോ​ടൊ​പ്പം യെ​ദി​യൂ​ര​പ്പ​യു​ടെ വീ​ട്ടി​ലെ​ത്തി പി​ന്തു​ണ ഉ​റ​പ്പി​ച്ചു. ഇ​തു​പ്ര​കാ​രം, 104 ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രു​ടെ​യും ഒ​രു സ്വ​ത​ന്ത്ര​​​​െൻറ​യും പി​ന്തു​ണ ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന്​ കാ​ണി​ച്ച്​ യെ​ദി​യൂ​ര​പ്പ ഗ​വ​ർ​ണ​ർ​ക്ക്​ ക​ത്തു​ന​ൽ​കി. 

എ​ന്നാ​ൽ, വൈ​കു​ന്നേ​ര​മാ​യ​പ്പോ​ഴേ​ക്കും ശ​ങ്ക​ർ ക​ളം​മാ​റി. ത​​​​െൻറ പി​ന്തു​ണ കോ​ൺ​ഗ്ര​സി​നാ​ണെ​ന്നും മ​ണ്ഡ​ല​ത്തി​​​​െൻറ പു​രോ​ഗ​തി​ക്ക്​ ന​ല്ല​തെ​ന്ന്​ തോ​ന്നു​ന്ന​തി​നാ​ൽ കോ​ൺ​ഗ്ര​സി​നൊ​പ്പം ത​ന്നെ നി​ൽ​ക്കു​ക​യാ​ണെ​ന്നും ശ​ങ്ക​ർ വെ​ളി​പ്പെ​ടു​ത്തി. മ​റ്റൊ​രു കോ​ൺ​ഗ്ര​സ്​ വി​മ​ത​നാ​യ മു​ൽ​ബാ​ഗ​ലി​ലെ സ്വ​ത​ന്ത്ര എം.​എ​ൽ.​എ എ​ച്ച്. നാ​ഗേ​ഷും കൊ​ല്ല​ഗ​ലി​ലെ ബി.​എ​സ്.​പി എം.​എ​ൽ.​എ എ​ൻ. മ​ഹേ​ഷും കോ​ൺ​ഗ്ര​സ്​-​ജെ.​ഡി.​എ​സ്​ സ​ഖ്യ​ത്തി​നൊ​പ്പ​മാ​ണ്. ബു​ധ​നാ​ഴ്​​ച്ച വൈ​കു​ന്നേ​രം ശ​ങ്ക​ർ കോ​ൺ​ഗ്ര​സ്​ ഒാ​ഫീ​സി​ലെ​ത്തി​യ​തോ​ടെ, ബി.​ജെ.​പി​ക്ക്​ 104 എം.​എ​ൽ.​എ​മാ​രു​ടെ പി​ന്തു​ണ മാ​ത്ര​മാ​യി. മ​റ്റു കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രോ​ടൊ​പ്പ​മാ​ണ്​ ശ​ങ്ക​ർ റി​സോ​ർ​ട്ടി​ലേ​ക്ക്​ പോ​യ​ത്.

 

COMMENTS