You are here

ബാലികയെ പീഡിപ്പിക്കാൻ ശ്രമം; പൊലീസ്​ സ്​റ്റേഷൻ ആക്രമിച്ച ജനക്കൂട്ടം വാഹനങ്ങൾക്ക്​ തീയിട്ടു 

00:52 AM
17/05/2018
rape-victim

ഹൈ​ദ​രാ​ബാ​ദ്​: ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച നാ​ട്ടു​കാ​ർ പൊ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി. സ്​​റ്റേ​ഷ​നി​ലേ​ക്ക്​ ക​ല്ലെ​റി​ഞ്ഞ പ്ര​തി​ഷേ​ധ​ക്കാ​ർ  22 പൊ​ലീ​സ്​ വാ​ഹ​ന​ങ്ങ​ൾ അ​ഗ്​​നി​ക്കി​ര​യാ​ക്കി. ആ​​ന്ധ്ര​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​രി​​ലാ​ണ്​ സം​ഭ​വം. വീ​ട്ടി​ൽ ഒ​റ്റ​ക്കാ​യി​രു​ന്ന ഒ​മ്പ​ത്​ വ​യ​സ്സു​കാ​രി​യെ പ്ര​ദേ​ശ​വാ​സി​യാ​യ കെ. ​ര​ഘു​വാ​ണ്​ (20) പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഭ​യ​ന്ന്​ ഒാ​ടി​യ കു​ട്ടി കു​ടി​വെ​ള്ള ടാ​ങ്കി​​െൻറ പി​റ​കി​ലൊ​ളി​ച്ച്​ ര​ക്ഷ​പ്പെ​ട്ടു. മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ സം​ഭ​വം അ​റി​യു​ന്ന​ത്. നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ര​ഘു​വി​​െൻറ വീ​ട്​ വ​ള​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട്​ ര​ഘു ഒാ​ൾ​ഡ്​ ഗു​ണ്ടൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ വി​വ​ര​മ​റി​ഞ്ഞ്​ എ​ത്തി​യ നാ​ട്ടു​കാ​ർ ര​ഘു​വി​നെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്നും ഉ​ട​നെ ശി​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ സ​്​​റ്റേ​ഷ​നി​ലേ​ക്ക്​ ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രെ കേ​സ്​ ര​ജി​സ്​​റ്റ​ർ​ ചെ​യ്​​ത്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ ശാ​ന്ത​രാ​യി​ല്ല. അ​വ​ർ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ ക​ല്ലെ​റി​യു​ക​യും വാ​ഹ​ന​ങ്ങ​ൾ അ​ഗ്​​നി​ക്കി​രാ​യാ​ക്കു​ക​യു​മാ​യി​രു​ന്നു. 

തു​ട​ർ​ന്ന്​ പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജ്​ ന​ട​ത്തു​ക​യും റ​ബ​ർ ബു​ള്ള​റ്റ്​ ഉ​പ​േ​യാ​ഗി​ച്ച്​ വെ​ടി​വെ​ക്കു​ക​യും ചെ​യ്​​തു. നി​ര​വ​ധി നാ​ട്ടു​കാ​ർ​ക്കും  പൊ​ലീ​സു​കാ​ർ​ക്കും പ​രി​ക്കു​ണ്ട്. പ്ര​ദേ​ശ​ത്ത്​ അ​ധി​ക ​പൊ​ലീ​സി​നെ വി​ന്യ​സി​ക്കു​ക​യും നി​രോ​ധ​നാ​ജ്​​ഞ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്​​തു. 

Loading...
COMMENTS