Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വീകരിക്കാൻ...

സ്വീകരിക്കാൻ തയാറെങ്കിൽ വിദേശയാത്ര നിയന്ത്രിക്കുന്നത്​ എന്തിനെന്ന്​ കോടതി

text_fields
bookmark_border
സ്വീകരിക്കാൻ തയാറെങ്കിൽ വിദേശയാത്ര നിയന്ത്രിക്കുന്നത്​ എന്തിനെന്ന്​ കോടതി
cancel

കൊ​ച്ചി: വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ എ​​ന്തി​നെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​നോ​ട്​ ഹൈ​കോ​ട​തി. വി​മാ​ന​ത്താ​വ​ളം തു​റ​ന്ന രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പോ​കാ​ൻ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ അ​നു​മ​തി ന​ൽ​കു​ന്ന​തി​ൽ വി​സ കാ​ലാ​വ​ധി​യു​ടെ പേ​രി​ലു​ള്ള നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച്​ വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, വ്യോ​മ മ​ന്ത്രാ​ല​യം തു​ട​ങ്ങി​യ എ​തി​ർ​ക​ക്ഷി​ക​ളോ​ട് ജ​സ്​​റ്റി​സ്​ അ​നു ശി​വ​രാ​മ​ൻ നി​ർ​ദേ​ശി​ച്ചു. 

മൂ​ന്ന് മാ​സ​ത്തെ​യെ​ങ്കി​ലും വി​സ കാ​ലാ​വ​ധി ശേ​ഷി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് മാ​ത്രം വി​ദേ​ശ​യാ​ത്ര​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന വി​സ ന​യം ചോ​ദ്യം ചെ​യ്ത് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഫ​സ​ലു​റ​ഹ്മാ​ൻ, ഡ​ൽ​ഹി കെ.​എം.​സി.​സി സെ​ക്ര​ട്ട​റി മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​ലീം, ഷ​മീം എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.
അ​ന്ത​ർ​ദേ​ശീ​യ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​യ് 24ന് ​പ്ര​ഖ്യാ​പി​ച്ച സ്​​റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ​റേ​റ്റി​ങ്​ പ്രോ​ട്ടോ​കോ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ജൂ​ൺ ഒ​ന്നി​ന് പു​റ​പ്പെ​ടു​വി​ച്ച ഓ​ഫി​സ് മെ​മ്മോ​റാ​ണ്ടം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​പാ​ധി​ക​ളു​മി​ല്ലാ​തെ ഹ​ര​ജി​ക്കാ​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര അ​നു​വ​ദി​ക്കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന​ു​മാ​ണ്​ ഹ​ര​ജി​യി​ലെ ആ​വ​ശ്യം. 

Show Full Article
TAGS:Pravasi Return covid 19 flight 
Next Story