Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഗ്രാമീണ്‍ ദോസ്തി’...

‘ഗ്രാമീണ്‍ ദോസ്തി’ പദ്ധതിക്ക് അസമില്‍ തുടക്കം

text_fields
bookmark_border
‘ഗ്രാമീണ്‍ ദോസ്തി’ പദ്ധതിക്ക് അസമില്‍ തുടക്കം
cancel
camera_alt?????????? ???????? ??????????? ???????????? ?????????? ???????? ?????????? ??????? ?????????? ??? ???????????? ????? ????????? ????????? ????????? ?????? ??????? ??????????????.

ന്യൂഡല്‍ഹി: ഗ്രാമങ്ങളെ ദത്തെടുക്കുന്ന പുതിയ ‘ഗ്രാമീണ്‍ ദോസ്തി’ പദ്ധതിക്ക് ന്യൂഡല്‍ഹിയിലെ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ അസമില്‍ തുടക്കം കുറിച്ചു. അസമിലെ ധുബ്രി ജില്ലയിലെ ശ്രീഗ്രാം, ഹാദിപോട്ട ഗ്രാമങ്ങളിലാണ് ഫൗണ്ടേഷന്‍ ഗ്രാമീണ്‍ ദോസ്തി പദ്ധതിക്ക് തുടക്കമിട്ടത്.
പദ്ധതിയുടെ ഭാഗമായി പാനൂര്‍ ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്ത ഈ രണ്ട് ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സ്കോളര്‍ഷിപ് വിതരണം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമത്തിലെ 37 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കി.

ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി മമ്മുണ്ണി മൗലവി, ഹാരിസ് അലി, മഹ്മൂദ് ഹാജി, ആര്‍. അബ്ദുല്ല, പി.പി സുലൈമാന്‍ ഹാജി, സി.പി അബൂബക്കര്‍, എം. അബ്ദുറഹീം, പി.കെ. നൗഫല്‍, നജീബ് കുറ്റിപ്പുറം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചെമ്മാട് ദാറുല്‍ ഹുദ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ശില്‍പശാലയില്‍നിന്ന് തെരഞ്ഞെടുത്ത വളന്‍റിയര്‍മാരാണ് ദത്തെടുക്കാനുള്ള ഗ്രാമങ്ങള്‍ സര്‍വേയിലൂടെ കണ്ടത്തെിയത്. കുടിവെള്ള പദ്ധതി, നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവന പദ്ധതി, നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ തുടങ്ങി സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ മേലഖകളിലെ ബൃഹദ് പദ്ധതിയാണ് ഗ്രാമീണ്‍ ദോസ്തിയിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grameen dosthi
News Summary - grameen dosthi
Next Story